»   » പ്രേമം തെലുങ്കിനെ ട്രോളാന്‍ കഴിയില്ല മക്കളേ... ട്രോളന്മാരെ വിലക്കി ട്രെയിലര്‍

പ്രേമം തെലുങ്കിനെ ട്രോളാന്‍ കഴിയില്ല മക്കളേ... ട്രോളന്മാരെ വിലക്കി ട്രെയിലര്‍

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്ന് എന്ന് പറഞ്ഞപ്പോഴേ ട്രോളന്മാരെ കൊണ്ട് രക്ഷയില്ലായിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും പാട്ടുകള്‍ക്കുമൊക്കെ ട്രോളുകളെ നേരിടേണ്ടി വന്നു. എന്നാല്‍ ട്രെയിലറിനെ ട്രോളാന്‍ സമ്മതിക്കില്ല.

ട്രോളാന്‍ റെഡിയാണോ... റെഡി.. വണ്‍.. ടു.. ത്രീ... പ്രേമം തെലുങ്കിന്റെ ട്രെയിലര്‍ കാണാം


ട്രെയിലറിന് ധാരാളം ട്രോളുകള്‍ യൂട്യൂബ് ലിങ്കിന് തഴെ വരും എന്ന് മുന്‍കൂട്ടി കണ്ട ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, ട്രെയിലറിന് താഴെ കമന്റ് ഇടാനുള്ള അവസരം എടുത്തു മാറ്റി. കമന്റ് ഈ വീഡിയോയ്ക്ക് താഴെ ഇടാന്‍ കഴിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്.


ദേ ഇങ്ങനെ കാണാം

യൂട്യൂബില്‍ ട്രെയിലര്‍ കണ്ട് കമന്റിടാന്‍ പോകുന്നവര്‍ താഴോട്ട് കേഴ്‌സ് ചെയ്യുമ്പോള്‍ കാണുന്നത് ഇതാണ്... ഈ വീഡിയോയ്ക്ക് താഴെ ട്രോളുകൊണ്ട് പൊങ്കാല ഇടാന്‍ കഴിയില്ല മക്കേള..


ട്രെയിലറിന് സ്വീകരണം

ഇന്നലെ (സെപ്റ്റംബര്‍ 20) വൈകിട്ടോടെ റിലീസ് ചെയ്ത ട്രെയിലര്‍ ഇതുവരെ 325,063 ആളുകള്‍ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. നെഗറ്റീവോ പോസ്റ്റീവോ.. ട്രെയിലറിന് എന്തായാലും നല്ല റീച്ച് കിട്ടിയിട്ടുണ്ട്


സോഷ്യല്‍ മീഡിയയില്‍

ട്രെയിലറിനെ ട്രോളിക്കൊണ്ട് യൂട്യൂബ് ലിങ്കിന് താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നില്ലെങ്കിലും, സോഷ്യല്‍ മീഡിയയില്‍ ധാരാളം ട്രോളുകള്‍ വരുന്നുണ്ട്.


റീമേക്കിനെ കുറിച്ച്

ചന്തു മൊണ്ടേതിയാണ് മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. നാഗ ചൈതന്യ, ശ്രുതി ഹസന്‍, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.


ട്രെയിലറിതാ

ഇനിയും ട്രെയിലര്‍ കാണാത്തവര്‍ക്ക് ഇതാ ഒരിക്കല്‍ കൂടെ...


English summary
Comments disabled for Premam tollywood version

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam