For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാബുരാജ് അല്പം മാന്യത കാണിക്കണം

  By Ravi Nath
  |

  Baburaj
  പ്രഭുവിന്റെ മക്കള്‍ എന്ന സത്യസന്ധമായ സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന സജീവന്‍ അന്തിക്കാടാണ് വേദനയോടെയും അല്പം വാശിയോടേയും ബാബുരാജ് പ്രഭുവിന്റെ മക്കളോട് ചെയ്ത നീതിക്കേടിന്റെ വികാരം പങ്കിടുന്നത്.

  ഒരു താരം ഒരു സുപ്രഭാതത്തില്‍ മറ്റൊരാളായി മാറുന്ന കാഴ്ച മലയാള സിനിമകാണാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. എന്നാല്‍ താനടക്കമുള്ളവര്‍ നിലനില്‍ക്കുന്ന ഒരു പ്രസ്ഥാനത്തോട് കാണിക്കേണ്ട ചില മിനിമം മര്യാദകള്‍ ലംഘിക്കപ്പെട്ടാല്‍ നിലപാടുള്ളവര്‍ അതിനെ ചോദ്യം ചെയ്യും. സജീവന്‍ അന്തിക്കാട് ബാബുരാജിനെതിരെ പരാതിയുമായി നീങ്ങുന്നതും അതുകൊണ്ട് തന്നെ.

  സാള്‍ട്ട് ആന്റ് പെപ്പര്‍ ജനപ്രിയമായതോടെ അംഗോപാംഗം മാറിപോയ നടനായി ബാബുരാജ്. ഗുണ്ടാപണി നിര്‍ത്താനുള്ള സമയമായെന്ന് തിരിച്ചറിഞ്ഞ് വ്യത്യസ്തമായ കഥാപാത്രങ്ങളും തിരക്കഥകളുമായി പ്രണയത്തിലായ ബാബുരാജ് ഏറ്റെടുത്ത ജോലികള്‍ മറക്കാന്‍ പാടില്ലായിരുന്നു. ഇനി അഥവാ മറന്നാലും ചെയ്യാത്ത ജോലിക്ക് വാങ്ങിവെച്ച അഡ്വാന്‍സ് തിരിച്ചു കൊടുക്കേണ്ടതായിരുന്നു.

  മതം, ആത്മീയത, വിശ്വാസം തുടങ്ങിയവ കമ്പോളവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാനകാലപരിസരത്ത് പ്രസക്തമായ ഒരു വിഷയവുമായി വന്ന സജീവന്‍ അന്തിക്കാട് പ്രഭുവിന്റെ മക്കള്‍ എന്ന തന്റെ ആദ്യ ചിത്രത്തിലെ മണി എന്ന കഥാപാത്രത്തിനായ് ബാബുരാജിനെ കാണുകയും കഥയും തിരക്കഥയും വിസ്തരിച്ച് ഒരു ലക്ഷം അഡ്വാന്‍സ് കൊടുക്കുകയും ചെയ്തു.

  നല്ല സിനിമയുടെ നിര്‍മ്മാണം ഒരു കടമ്പയാണല്ലോ ചിത്രം നീളുന്നതിനിടെ സാള്‍ട്ട് ആന്റ് പെപ്പറിലൂടെ ബാബുരാജ് പുതിയ ആളായി മാറി. പിന്നെ തിരക്കഥ തിരുത്തണമെന്നും തന്റെ കഥാപാത്രത്തെ പറ്റി വ്യക്തമായ പരാമര്‍ശങ്ങളിലൂടെ മുന്നൊരുക്കം നടത്തി സിനിമയില്‍ അവതരിപ്പിക്കണമെന്നുമായി പുതിയ താരജന്മത്തിന്റെ നിലപാട് .

  തന്റെ സിനിമയെ കുറിച്ച് വ്യക്തമായ ധാരണയുള്ള സംവിധായകന്‍ അതിനു തയ്യാറായില്ല. അങ്ങിനെ അവര്‍ സ്‌നേഹപൂര്‍വ്വം കൈകൊടുത്തു പിരിഞ്ഞു. ബാബുരാജിനായി നീക്കി വച്ച കഥാപാത്രത്തെ ചിത്രത്തില്‍ മറ്റൊരു നടന്‍ നല്ല രീതിയില്‍ അവതരിപ്പിച്ചു. ചിത്രം റിലീസ് ചെയ്യുകയും മോശമല്ലാത്ത അഭിപ്രായം നേടിയെടുക്കുകയും ചെയ്തു. പക്ഷേ ഒന്നുമാത്രം സംഭവിച്ചില്ല. അഡ്വാന്‍സ് തുക ബാബുരാജ് തിരിച്ചു നല്‍കിയില്ല. ഫോണ്‍ എടുക്കാതെയും സെറ്റില്‍ ചെന്നാല്‍ ഒഴിഞ്ഞു മാറുകയും ചെയ്യുന്ന സ്ഥിതി വിശേഷം വന്നപ്പോഴാണത്രേ ചേമ്പറിലും യൂണിയനിലുമൊക്കെ സജീവന് പരാതിയുമായി പോകേണ്ടി വന്നത്. നിര്‍മ്മാതാവു കൂടിയായ സംവിധായകനറിയാം കാശിന്റെ വില, ഒപ്പം നല്ല സിനിമ ഉണ്ടാക്കാനുള്ള ബദ്ധപ്പാടും.

  English summary
  Baburaj who was supposed to play the lead role in ‘Prabhuvinte Makkal’ turned down the offer and even not willing return the advance.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X