»   » റിമയും കുടുങ്ങും??? റിമയ്‌ക്കെതിരായ പരാതിയില്‍ മൊഴിയെടുത്തേക്കും??? ഇനിയുമാരൊക്കെ???

റിമയും കുടുങ്ങും??? റിമയ്‌ക്കെതിരായ പരാതിയില്‍ മൊഴിയെടുത്തേക്കും??? ഇനിയുമാരൊക്കെ???

Posted By: Karthi
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കലുഷിതമായ സാഹചര്യത്തിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് മലയാള സിനിമ ലോകം. ഇരയ്‌ക്കൊപ്പം നില്‍ക്കുന്നു എന്ന് പറയുന്നതിനൊപ്പം ദിലീപിനെതിരായ മാധ്യമ വിചാരണയ്‌ക്കെതിരെയും താരങ്ങള്‍ക്ക് ശക്തമായി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത്.

നടിയെ അനുകൂലിച്ചും ദിലീപിനെ അനുകൂലിച്ചും താരങ്ങള്‍ രംഗത്ത് വന്നപ്പോള്‍ പലരും ഇരയായ നടിയുടെ പേര് സമൂഹ മാധ്യമങ്ങളില്‍ പരാമര്‍ശിച്ചത് വിവാദങ്ങള്‍ക്കും പരാതികള്‍ക്കും ഇടനല്‍കിയിരുന്നു. നടിയുടെ പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ അജു വര്‍ഗീസിനെ പോലീസ് സ്‌റ്റേഷനില്‍ വിളിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

റിമയ്‌ക്കെതിരെ പരാതി

നടിയുടെ പേര് സമൂഹ മാധ്യമങ്ങളില്‍ പരാമര്‍ശിച്ചതിന്റെ പേരില്‍ നടി റിമ കല്ലിങ്കലിനെതിരെയും പോലീസിന് പരാതി ലഭിച്ചു. അക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയെന്നാണ് പരാതി. മുപ്പത്തടം സ്വദേശി അബ്ദുള്‍ സയനിയാണ് പരാതി നല്‍കിയത്.

സ്റ്റേഷനിലേക്ക് വിളിപ്പിക്കും

പരാതിയുടെ അടിസ്ഥാനത്തില്‍ ഉന്നത പോലീസ് അധികാരികളുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ നിയമ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. മറ്റ് പല താരങ്ങള്‍ക്കെതിരെയും നിലവില്‍ പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

പേര് മറയ്ക്കാതെ കുറിപ്പിട്ടു

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ആക്രമണത്തിന് ഇരയായ നടിയുടെ പ്രതികരണം പുറത്ത് വന്നിരുന്നു. നടിയുടെ പേരും ചിത്രവും ആലേഖനം ചെയ്ത കുറിപ്പിലായിരുന്നു പ്രതികരണം. ഈ കുറിപ്പ് പേര് മറയ്ക്കാതെ റിമ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

റിമയും വിവാദത്തില്‍

നടിയുടെ പേര് വെളിപ്പെടുത്തി എന്ന ആരോപണം റിമയ്ക്ക് നേരെ ഉയര്‍ന്നിരുന്നു. സംഭവം വിവാദമായ ഉടനെ റിമ പോസ്റ്റ് എഡിറ്റ് ചെയ്ത് നടിയുടെ പേര് നീക്കം ചെയ്തിരുന്നു. റിമയ്‌ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടായിരുന്നു പോലീസിന്.

അജുവിനെതിരെ മാത്രം കേസ്

നടിയുടെ പേര് വെളിപ്പെടുത്തിയതിനായിരുന്നു അജു വര്‍ഗീസിനെതിരെ പോലീസ് കേസ് എടുത്തത്. ഇത് സംബന്ധിച്ച് അജുവിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബു പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ പേര് വെളിപ്പെടുത്തിയ മറ്റ് താരങ്ങളേക്കുറിച്ച് പരാമര്‍ശിക്കാതെ അജുവിനെതിരെ മാത്രം കേസ് നല്‍കുകയായിരുന്നു.

കിഷോര്‍ സത്യ രംഗത്ത്

അജുവിനെതിരെ മാത്രം പരാതി നല്‍കിയ പരാതിക്കാരനെതിരെ നടന്‍ കിഷോര്‍ സത്യ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് മറ്റ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കാതിരുന്നതെന്നും അക്കാര്യം അറിയാത്തതുകൊണ്ടായിരുന്നെങ്കില്‍ അല്‍പം കൂടെ ജാഗ്രത പുലര്‍ത്തണമായിരുന്നെന്നും കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിച്ചു.

ദിലീപിനെ അനൂകൂലിച്ചത് കുറ്റം

കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അജു വര്‍ഗ്ഗീസ് ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. നടിക്ക് അനുകൂലമായി നിലപാടാണ് റിമ സ്വീകരിച്ചിരുന്നത്. അതുകൊണ്ടാകാം അജുവിനെതിരെ കേസ് വന്നതെന്ന ആരോപണവും ശക്തമായിരുന്നു.

English summary
A complaint filed against Rima Kallingal on disclosing the victim name through social media. Police may register her statement as per the directions of the superior officers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam