»   » ദുല്‍ഖറിന്റെ കോമ്രേഡ് ഇന്‍ അമേരിക്ക 2ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്, മകള്‍ ഭാഗ്യം തന്നെ !!

ദുല്‍ഖറിന്റെ കോമ്രേഡ് ഇന്‍ അമേരിക്ക 2ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്, മകള്‍ ഭാഗ്യം തന്നെ !!

By: Rohini
Subscribe to Filmibeat Malayalam

മകളുടെ ജനനമായിരുന്നു മമ്മൂട്ടിയ്ക്ക് ഭാഗ്യം കൊണ്ട് വന്നത് എന്നൊരു പറച്ചിലുണ്ട് സിനിമാ ലോകത്ത്. മകന്റെ ജനനശേഷമാണ് നിവിന്‍ പോളിയ്ക്കും ഭാഗ്യമുണ്ടായത്. അങ്ങനെയെങ്കില്‍ ദുല്‍ഖര്‍ സല്‍മാനും മകള്‍ ഭാഗ്യം തന്നെയാണ്.

ഫാന്‍സുകാരുടെ തള്ളലില്‍ ദുല്‍ഖറും!!! തള്ളിക്കയറ്റിയ കളക്ഷന്‍ ഞെട്ടിക്കും!!!


കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിന്റെ റിലീസ് ദിവസമായിരുന്നു ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. രണ്ട് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ ആ ദിവസം എന്തുകൊണ്ടും ദുല്‍ഖറിന് ഭാഗ്യമാണെന്ന് പറയേണ്ടി വരും.


ആദ്യ ദിവസത്തെ കലക്ഷന്‍

ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ). ആദ്യ ദിവസം തന്നെ ചിത്രം കേരളത്തില്‍ നിന്ന് 3.09 കോടി ഗ്രോസ് കലക്ഷന്‍ നേടി. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കലക്ഷനാണ് ഇത്.


രണ്ടാം ദിവസം

രണ്ടാം ദിവസവും ചിത്രത്തിന് മോശമല്ലാത്ത കലക്ഷനാണ് വന്നത്. ശനിയാഴ്ച കേരളത്തില്‍ നിന്ന് സിഐഎ നേടിയ ഗ്രോസ് കലക്ഷന്‍ 2.89 കോടി രൂപയാണ്. അങ്ങനെ രണ്ട് ദിവസം കൊണ്ട് ചിത്രത്തിന് 5.98 കോടി ഗ്രോസ് കലക്ഷന്‍ കേരളത്തില്‍ നിന്ന് മാത്രം നേടാന്‍ സാധിച്ചു.


കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത് പ്രധാന നഗരങ്ങളിലെല്ലാം മെയ് അഞ്ചിന് തന്നെ സിഐഎ റിലീസ് ചെയ്തിരുന്നു. എന്നാല്‍ കേരളത്തിന് പുറത്തുള്ള കലക്ഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മെയ് അവസാന വാരത്തോടെ ചിത്രം ഇന്ത്യയ്ക്ക് പുറത്ത് റിലീസ് ചെയ്യും


ബാഹുബലിയോട് മത്സരിച്ച്

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി വളര്‍ന്നുകൊണ്ടിരിയ്ക്കുന്ന ബാഹുബലി ദ കണ്‍ക്ലൂഷനൊപ്പം മത്സരിച്ചാണ് ദുല്‍ഖറിന്റെ സിഐഎ ഇത്രയും വലിയൊരു കലക്ഷന്‍ നേടിയത് എന്നത് ശ്രദ്ധേയമാണ്. കേരളത്തിലും ബാഹുബലി തരംഗം നിലച്ചിട്ടില്ലEnglish summary
Comrade in America – 2 Days Collection
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam