»   » ദുല്‍ഖര്‍ സല്‍മാന്റെ കോമറേഡ് ഇന്‍ അമേരിക്ക; 66 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടു!!

ദുല്‍ഖര്‍ സല്‍മാന്റെ കോമറേഡ് ഇന്‍ അമേരിക്ക; 66 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടു!!

By: സാൻവിയ
Subscribe to Filmibeat Malayalam

മെയ് അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്റെ സിഐഎ സൂപ്പര്‍ഹിറ്റിലേക്ക്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദിന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ രണ്ടാം തവണയാണ് അഭിനയിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

Read Also: നടിമാരുടെ പൊക്കിളിനോടുള്ള പ്രത്യേക താത്പര്യം, പ്രമുഖ സംവിധായകന്റെ പേര് വെളിപ്പെടുത്തി!! മുന്‍നിര നടിമാരെ സിനിമയില്‍ എത്തിച്ച സംവിധായകന്‍!!

ഇപ്പോഴിതാ റിലീസ് ചെയ്ത് രണ്ടു മാസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു. 66 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്. ട്രേഡ് എക്‌സ്‌പേട്ടുകളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 23.24 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.

കേരളത്തിലെ കളക്ഷന്‍

റിലീസ് ചെയ്ത് 74 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ 66 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കേരളത്തിലെ മാത്രം കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്.

ബാഹുബലിക്കൊപ്പം

എസ്എസ് രാജമൗലിയുടെ മെഗാ ബജറ്റ് ചിത്രമായ ബാഹുബലിക്കൊപ്പമാണ് കോമറേഡ് ഇന്‍ അമേരിക്ക തിയേറ്ററുകളില്‍ എത്തുന്നത്. അതുക്കൊണ്ട് തന്നെ ആ സമയത്ത് ആവറേജ് കളക്ഷന്‍ മാത്രമാണ് ചിത്രത്തിന് സിഐഎക്ക് നേടാനായത്.

ആദ്യ ദിവസത്തെ കളക്ഷന്‍

റിലീസ് ചെയ്ത ആദ്യ ദിവസം 3.09 കോടിയാണ് സിഐഎ ബോക്‌സോഫീസില്‍ നേടിയത്. ദുല്‍ഖര്‍ സല്‍മാന്റെ ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവും കൂടുതല്‍ ആദ്യദിന കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും സിഐഎയ്ക്കാണ്.

ആദ്യ ആഴ്ച

സിഐഎയുടെ ആദ്യ ആഴ്ചയിലെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളും ഞെട്ടിക്കും. 13 കോടിയാണ് ചിത്രം കേരളത്തിന് അകത്തും പുറത്തു നിന്നുമായി നേടിയത്. 11.54 കോടിയായിരുന്നു ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ കേരളത്തിലെ കളക്ഷന്‍.

50 ദിവസംകൊണ്ട്

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിലീസ് ചെയ്ത് അമ്പത് ദിവസത്തെ സിഐഎയുടെ കളക്ഷന്‍ 20 കോടിയാണ്. കേരളത്തിന് പുറത്തുള്ള ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല.

കഥാപാത്രങ്ങള്‍

ദുല്‍ഖറിനൊപ്പം കാര്‍ത്തിക മുരളീധരന്‍, സിദ്ദിഖ്, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമല്‍ നീരദ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.

English summary
Comrade In America-CIA Box Office: 66 Days Kerala Collections

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam