»   » പേര് പുറത്ത് വിടാന്‍ എന്തിന് മടിച്ചു, സംവിധായകന്‍ അമല്‍ നീരദ് വെളിപ്പെടുത്തുന്നു!

പേര് പുറത്ത് വിടാന്‍ എന്തിന് മടിച്ചു, സംവിധായകന്‍ അമല്‍ നീരദ് വെളിപ്പെടുത്തുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

2016ന്റെ മദ്ധ്യത്തിലാണ് ദുല്‍ഖര്‍ സല്‍മാനും അമല്‍ നീരദും ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് പ്രഖ്യാപിക്കുന്നത്. ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ആരാധകരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പാലായെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഒരു കുടുംബ ചിത്രം കൂടിയാണെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്. കോമറേഡ് ഇന്‍ അമേരിക്ക ആരാധകരെ ഞെട്ടിച്ചുക്കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്. ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ പേര് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായതിന് ശേഷമാണ് ചിത്രത്തിന്റെ പേര് പുറത്ത് വിടുന്നത്.

സാധരണയായി ഷൂട്ടിങിനിടെയാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്. ഷൂട്ടിങിന് ശേഷം ചിത്രത്തിന്റെ പേര് പുറത്ത് വിട്ടതിനെ കുറിച്ച് സംവിധായകന്‍ അമല്‍ നീരദ് വെളിപ്പെടുത്തുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വായിക്കൂ....

സഖ എന്ന പേരില്‍

ചിത്രത്തിന്റെ പേര് കാത്തിരുന്ന് ക്ഷമ നശിച്ചപ്പോള്‍ പലരും ആരാധകര്‍ തന്നെ ചിത്രത്തിന് പേര് നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയിരുന്നു. സഖ എന്ന പേരിലായിരിക്കും ചിത്രം പുറത്തിറങ്ങുന്നതെന്ന് ആദ്യം കേട്ടിരുന്നു. പിന്നീട് അഞ്ച് മാസം കഴിഞ്ഞാണ് കോമറേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് നിര്‍ദ്ദേശിക്കുന്നത്.

ഷൂട്ടിങിന് ശേഷം

ഷൂട്ടിങ് പൂര്‍ത്തിയായതിന് ശേഷം ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയതിനെ കുറിച്ച് സംവിധായകന്‍ അമല്‍ നീരദ് പറഞ്ഞു. സാധരണയായി ഷൂട്ടിങിനിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിടാറുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ചെയ്യണമെന്ന് തോന്നിയതാണ് കാരണമെന്ന് അമല്‍ നീരദ് വെളിപ്പെടുത്തി.

ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയില്‍

2016ന്റെ മധ്യത്തിലാണ് ദുല്‍ഖര്‍-അമല്‍ നീരദ് ചിത്രത്തെ കുറിച്ച് പ്രഖ്യാപിക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പാല, മെക്‌സികോ, അമേരിക്ക എന്നിവടങ്ങളിലായിരുന്നു.

പാലായുടെ പശ്ചാത്തലത്തില്‍

പാലായുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ദുല്‍ഖര്‍ അജി എന്ന യുവാവ് തന്റെ കാമുകിയെ തേടിയുള്ള യാത്രയെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. ഉറച്ച കമ്മ്യൂണിസ്റ്റ് പ്രത്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നയാളാണ് അജി.

നായിക

ഛായാഗ്രാഹകന്‍ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തിലെ നായിക. അമല്‍ നീരദ് പ്രൊഡക്ഷന്റെയും അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്.

English summary
Comrade In America: Director Amal Neerad Reveals An Interesting Fact

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam