»   » പ്രണയത്തിനു വേണ്ടി നിങ്ങള്‍ എത്ര ദൂരം സഞ്ചരിക്കുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍, അമേരിക്ക വരെ പോയാലോ???

പ്രണയത്തിനു വേണ്ടി നിങ്ങള്‍ എത്ര ദൂരം സഞ്ചരിക്കുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍, അമേരിക്ക വരെ പോയാലോ???

By: Nihara
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കോമ്രേഡ് ഇന്‍ അമേരിക്കയുടെ പുതിയ പോസ്റ്ററെത്തി. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. നായികയോടൊപ്പം പുറം തിരിഞ്ഞു നില്‍ക്കുന്ന ദുല്‍ഖറാണ് പോസ്റ്ററിലുള്ളത്.

ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അമല്‍ നീരദ് തന്റെ ചിത്രത്തിന്റെ പേരു പുറത്തുവിട്ടത്. അമേരിക്കന്‍ ചാരസംഘടനയാണ് സി ഐഎയെങ്കിലും കോമ്രേഡ് ഇന്‍ അമേരിക്ക എന്നാണ് അമലും കൂട്ടരും നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ ചാരസംഘടനയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല അങ്ങനൊന്നും തെറ്റിദ്ധരിച്ച് സിനിമ കാണാന്‍ പോയേക്കല്ലേയെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

പാലായില്‍ നിന്നും അമേരിക്കയിലേക്ക്

പാലായില്‍ നിന്നും അമേരിക്കയിലെത്തിയ അജി മാത്യുവിന്റെ ജീവിത കഥയാണ് കോമ്രേഡ് ഇന്‍ അമേരിക്ക. പ്രശസ്ത ഛായാഗ്രാഹകനായ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തിലെ നായിക. അമല്‍ നീരദ് ദുല്‍ഖര്‍ ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ ആരാധകര്‍ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

പേര് സസ്പെന്‍സാക്കി വെച്ചു

പുതിയ ചിത്രത്തിന്റെ പേര് നേരത്തെ തന്നെ പുറത്തുവിടാറുള്ള സംവിധായകനാണ് അമല്‍ നീരദ്. മറ്റു ചിത്രങ്ങളുടെ പേരുകളെല്ലാം അപ്പോള്‍ത്തന്നെ പുറത്തുവിട്ടിരുന്നു. സാധാരണയായി എന്റെ സിനിമകളുടെപേര് ആദ്യം തന്നെ അനൗണ്‍സ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആ പതിവു വേണ്ടെന്ന് തുടക്കത്തിലേ തീരുമാനിച്ചിരുന്നു. അഞ്ചു മാസം മുന്‍പ് പേരു തീരുമാനിച്ചിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നു

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു തുടങ്ങിയ ഷൂട്ടിങ്ങ് അമേരിക്കയിലും മെക്‌സിക്കോയിലുമായാണ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. കിടു ലുക്കിലുള്ള ഡിക്യുവിനെയാണ് ചിത്രത്തില്‍ കാണുന്നത്. പോസ്റ്റര്‍ ഇതിനോടകം തന്നെ നവമാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്.

English summary
Amal Neerad's CIA's new poster.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam