»   » കാര്‍ത്തിയും അതിഥി റാവു ഹൈദാരിയും എങ്ങനെയാണ് പ്രണയത്തിലാവുന്നത്?

കാര്‍ത്തിയും അതിഥി റാവു ഹൈദാരിയും എങ്ങനെയാണ് പ്രണയത്തിലാവുന്നത്?

By: Rohini
Subscribe to Filmibeat Malayalam

റൊമാന്റിക് സിനിമകളുടെ രാജാവ് മണിരത്‌നം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. കാട്ര് വെളിയിടൈ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ കാര്‍ത്തിയും ബോളിവുഡ് താരം അതിഥി റാവും ഹൈദാരിയുമണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു; റൊമാന്‍സോ റൊമാന്‍സ്

മനോരഹമായ മറ്റൊരു പ്രണയ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് ഊട്ടിയില്‍ പൂര്‍ത്തിയാക്കി. ചിത്രത്തില്‍ അതിഥിയും കാര്‍ത്തിയും എങ്ങനെയാണ് പ്രണയത്തിലാവുന്നത് എന്നത് സംബന്ധിച്ച വിവരം അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മണിരത്‌നം വെളിപ്പെടുത്തി.

aditi-rao-karthi

ഒരു പൈലറ്റ് ആയിട്ടാണ് കാര്‍ത്തി ചിത്രത്തിലെത്തുന്നത്. ഡോക്ടറുടെ വേഷത്തില്‍ അതിഥിയും വരുന്നു. ചികിത്സയുടെ ഭാഗമായി അതിഥി ജോലി ചെയ്യുന്ന ആശുപത്രിയില്‍ കാര്‍ത്തി എത്തുകയും പരിചയപ്പെടുകയും പ്രണയത്തിലാകുകയുമാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു

കാശ്മീരിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ ചിത്രമാണെന്നും റോജ എന്ന മണിരത്‌നത്തിന്റെ മുന്‍ ചിത്രവുമായി കാട്ര് വെളിയിടൈയ്ക്ക് ബന്ധമുണ്ട് എന്നുമൊക്കെ നേരത്തെ കിംവദന്തികളുണ്ടായിരുന്നു. എന്തായാലും ഈ സ്ഥിരീകരണത്തോടെ ആ കിംവദന്തികളെ കാറ്റില്‍ പറത്താം.

English summary
Confirmation on Heroine Aditi's character in 'Kaatru Veliyidai'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam