»   » മമ്മൂട്ടിയും പൃഥ്വിരാജും കഴിഞ്ഞു, ഇനി ഫഹദ് ഫാസിലിനൊപ്പം

മമ്മൂട്ടിയും പൃഥ്വിരാജും കഴിഞ്ഞു, ഇനി ഫഹദ് ഫാസിലിനൊപ്പം

Written By:
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം നീണ്ടൊരു ഇടവേള കഴിഞ്ഞ് ഫഹദ് ഫാസില്‍ വീണ്ടും എത്തുന്നു. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഫഹദാണ് നായകന്‍. വീക്കെന്റ് ബ്ലോക്ബസ്റ്ററാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

മഹേഷിന്റെ പ്രതികാരം എന്നെ അത്ഭുതപ്പെടുത്തിയ സിനിമ; മോഹന്‍ലാല്‍

തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വീക്കെന്റ് ബ്ലോക്ബസ്റ്ററാണ് ചിത്രം പ്രഖ്യാപിച്ചത്. സംവിധായകനും നിര്‍മാതാവിനുമൊപ്പം ഫഹദ് നില്‍ക്കുന്ന ഒരു ഫോട്ടോയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഫഹദ് ഫാസില്‍ വീക്കെന്റ് ബ്ലോക്ബസ്റ്ററിനൊപ്പം കൈ കോര്‍ക്കുന്നത്. നേരത്തെ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം നിര്‍മിയ്ക്കാന്‍ അന്‍വര്‍ റഷീദിനൊപ്പം വീക്കെന്റ് ബ്ലോക്ബസ്റ്ററും ഉണ്ടായിരുന്നു.

 fahadh-marthandan

ജി മാര്‍ത്താണ്ഡന്റെ നാലാമത്തെ സംവിധാനമാണ് ഈ ചിത്രം. നേരത്തെ മമ്മൂട്ടിയ്‌ക്കൊപ്പം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍ എന്നീ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അനൂപ് മേനോനെയും പൃഥ്വിരാജിനെയും കേന്ദ്ര കഥപാത്രങ്ങളാക്കി ഒരുക്കിയ പാവാടയാണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഫഹദിനൊപ്പം കൈ കോര്‍ക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

കരിയറില്‍ ഇപ്പോള്‍ വളരെ സെലക്ടീവാണ് ഫഹദ് ഫാസില്‍. നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോനൊപ്പം പുതിയ ചിത്രത്തിന്റെ തിരക്കിലാണ് നിലവില്‍ ഫഹദ്. അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രത്തിലും ഫഹദ് കരാറൊപ്പിട്ടതായി വാര്‍ത്തകളുണ്ട്.

English summary
Fahadh Faasil, the super-talented actor is all set to team up with director G Marthandan, for the first time in his career. Marthandan will direct Fahadh in his next project, which is produced by the banner Weekend Blockbusters.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X