»   »  നിവിന്റെ ഭാഗ്യ സംവിധായകരെയൊക്കെ കാളിദാസ് തട്ടിയെടുക്കുന്നു.. അടുത്തത്?

നിവിന്റെ ഭാഗ്യ സംവിധായകരെയൊക്കെ കാളിദാസ് തട്ടിയെടുക്കുന്നു.. അടുത്തത്?

Posted By: Aswini P
Subscribe to Filmibeat Malayalam

നിവിന്‍പോളിയെ മാത്രം നായകനാക്കി സിനിമയൊരുക്കിയ എബ്രിഡ് ഷൈനിന്റെ മൂന്നാമത്തെ ചിത്രമാണ് പൂമരം. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ രണ്ട് ചിത്രങ്ങളിലും നിവിനായിരുന്നു നായകന്‍. പൂമരവുമായി കാളിദാസിനൊപ്പം എബ്രിഡ് വന്നപ്പോഴും വിജയം തന്നെ നേടി. ഇപ്പോള്‍ കാളിദാസും എബ്രിഡിന്റെ ഭാഗ്യ നായകനാണ്.

പിഷാരടിയുടെ പോസ്റ്റിന് കമന്റിട്ടവര്‍ ഉണ്ടോ? സര്‍പ്രൈസ് പുറത്ത് വിട്ടു, നിങ്ങളുദ്ദേശിച്ചത് ഇതാണോ?

എബ്രിഡ് ഷൈനിന്റെ പൂമരത്തിന് ശേഷം കാളിദാസ് അടുത്ത ചിത്രം കരാറ് ഒപ്പുവച്ചു. നിവിന്റെ മറ്റൊരു ഭാഗ്യ സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രത്തിലാണ് കാളിദാസ് അടുത്തതായി അഭിനയിക്കുന്നത്.

തമിഴ് ചിത്രം

അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന തമിഴ് ചിത്രത്തില്‍ കാളിദാസ് നായകനാകുന്നു എന്നാണ് വാര്‍ത്തകള്‍. കാളിദാസിനൊപ്പം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാവുന്നു.

കാളിദാസ് പറഞ്ഞു

അല്‍ഫോണ്‍സിന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം കാളിദാസ് തന്നെയാണ് വെളിപ്പെടുത്തിയത്. കഥ കേട്ട് വീണുപോയി എന്നാണ് കാളിദാസ് പറഞ്ഞത്. ഷൂട്ടിഹ് ഡേറ്റും മറ്റ് കാര്യങ്ങളും തീരുമാനിച്ചിട്ടില്ല.

അല്‍ഫോണ്‍സ് പുത്രനും നിവിനും

രണ്ടേ രണ്ട് ഫീച്ചര്‍ ചിത്രങ്ങള്‍ മാത്രമേ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാം ചെയ്തിട്ടുള്ളൂ. നേരം, പ്രേമം എന്നീ രണ്ട് ചിത്രങ്ങളിലും നായകന്‍ നിവിന്‍ തന്നെയായിരുന്നു. ഇതാദ്യമായാണ് അല്‍ഫോണ്‍സും നിവിനെ മാറ്റി പരീക്ഷിക്കുന്നത്.

കാളിദാസ് ജയറാം

ബാലതാരമായി അഭിനയ രംഗത്ത് എത്തിയ കാളിദാസ് ആദ്യമായി നായകനായി അരങ്ങേറ്റം കുറിച്ചത് തമിഴകത്താണ്. തമിഴില്‍ രണ്ട് ചിത്രങ്ങള്‍ ചെയ്ത ശേഷമാണ് മലയാളത്തിലേക്ക് കടന്നത്.

പൂമരം

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് കാളിദാസ്- എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടിലെ പൂമരം തിയേറ്ററിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങള്‍ നേടി സിനിമ പ്രദര്‍ശനം തുടരുകയാണ്.

ആ സിനിമയ്ക്ക് വേണ്ടി ഫോണിൽ കൂടി സെക്സ് ചെയ്യേണ്ടി വന്നിട്ടുണ്ട്! തുറന്ന് പറഞ്ഞ് രാധിക ആപ്തെ

English summary
Confirmed: Kalidas Jayaram’s next is with Alphonse Puthren

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X