»   » ചാര്‍ലി ടീമിന്റെ പുതിയ പടത്തില്‍ നായികയായി മഞ്ജു വാര്യര്‍

ചാര്‍ലി ടീമിന്റെ പുതിയ പടത്തില്‍ നായികയായി മഞ്ജു വാര്യര്‍

Posted By:
Subscribe to Filmibeat Malayalam

മഞ്ജു ഇപ്പോള്‍ തിരക്കിലാണ്. കുറച്ച് പ്രൊജക്റ്റുകള്‍ ഏറ്റെടുത്തിട്ടുണ്ട്്. കൂടാതെ ചാര്‍ലി ടീമിന്റെ പുതിയ പടത്തില്‍ നായികയായി പറഞ്ഞു വച്ചിരിക്കുന്നത് മഞ്ജുവിനെയാണ്. പേരിടാത്ത ചിത്രത്തില്‍ നല്ലൊരു റോളാണ് മഞ്ജുവിനെ കാത്തിരിക്കുന്നത്. ചാര്‍ലിയുടെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്്, സഹ നിര്‍മ്മാതാവ് ജോജു ജോര്‍ജ് (നടന്‍) എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

manjuwarrior

ചാര്‍ലി ടീമിന്റെ പുതിയ പടത്തില്‍ നായികയായി അഭിനയിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് താനെന്നും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മലയാളിത്തമുള്ള പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തേടുന്നുണ്ടെന്നും തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് മഞ്ജു ചിത്രത്തെ കുറിച്ചുള്ള വിവരം പുറത്തറിയിച്ചത്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കാത്തിരിക്കുകയാണ് താനെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. 13 -15 വരെ പ്രായമുള്ള കുട്ടികളെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാക്കാനായി തേടുന്നത്. സംവിധായകനെ കുറിച്ചോ മറ്റു താരങ്ങളെ കുറിച്ചോ ടീം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ചിത്രത്തെകുറിച്ചുള്ള വിവരം ഉടനെ വെളിപ്പെടുത്തുന്നതാണ്. അതുപോലെ ഔദ്യോഗികമായി ഫസ്റ്റ് ലുക്ക് ഔട്ട് പോസ്റ്ററും ഇറക്കുന്നതാണ്.

2015 ല്‍ റിലീസായ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി ഒത്തിരി വിമര്‍ശനങ്ങളെ നേരിട്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ വന്‍വിജയമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് (ബെസ്റ്റ് ആക്റ്റര്‍) ദുല്‍ഖറിനായിരുന്നു. മഞ്ജു തന്റെ അടുത്ത ചിത്രം റിലീസ് ചെയ്യുന്നതിന്റെ ത്രില്ലിലാണ്. സൈറാബാനുവാണ് മാര്‍ച്ച് 17 ന് റിലീസാകുന്നത്. പുതുമുഖ സംവിധായകന്‍ ആന്റണി സോണിയുടെ ചിത്രത്തില്‍ അമല അക്കിനേനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

English summary
Manju is all set to join hands with team Charlie, for their upcoming untitled project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam