»   » ഇവര്‍ ഇതുവരെ വിവാഹം കഴിച്ചില്ലായിരുന്നോ? സമന്ത-നാഗ ചൈതന്യ വിവാഹം ഒക്ടോബറില്‍!!

ഇവര്‍ ഇതുവരെ വിവാഹം കഴിച്ചില്ലായിരുന്നോ? സമന്ത-നാഗ ചൈതന്യ വിവാഹം ഒക്ടോബറില്‍!!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ താരങ്ങളായ നാഗ ചൈതന്യയും നടി സമന്തയും തമ്മിലുള്ള വിവാഹം കഴിഞ്ഞെന്നും ഇല്ലെന്നും നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. വിവാഹ നിശ്ചയം ആര്‍ഭാട പൂര്‍വ്വം നടത്തിയിരുന്നതിന് ശേഷം ഇരുവരും ന്യൂയോര്‍ക്കില്‍ പോയി രഹസ്യമായി വിവാഹം കഴിച്ചെന്ന് പറഞ്ഞിരുന്നെങ്കിലും സത്യവസ്ഥ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് യവനികയില്‍ പൊന്‍വെളിച്ചം തൂകിയ നടന് പ്രണാമം!!!

വിവാഹം സംബന്ധിച്ചുണ്ടായിരുന്ന അഭ്യൂഹങ്ങള്‍ക്കെല്ലാം അവസാനമിട്ട് കൊണ്ടാണ് ഇപ്പോള്‍ വാര്‍ത്ത വന്നിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിലായിരിക്കും ഇരുവരുടെയും വിവാഹം.

താരവിവാഹം ഒക്ടോബറില്‍

വിവാഹ നിശ്ചയം കഴിഞ്ഞതിനെത്തുടര്‍ന്ന് ഇരുവരും വിവാഹിതരായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒക്ടോബറിലാണ് വിവാഹമെന്ന് നാഗചൈതന്യ വ്യക്തമാക്കിയതായി തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.

പ്രണയ സാഫല്യം

ഇരുവരും തമ്മില്‍ ഏറെകാലമായി പ്രണയത്തിലായിരുന്നു. വിവാഹത്തോടെ ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയത്തിന് സാഫല്യമടയും.

വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍

ഇരുവരും ന്യൂയോര്‍ക്കില്‍ നിന്നും രഹസ്യമായി വിവാഹം കഴിച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിച്ചിരുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്ന് വെളിപ്പെടുത്തി കൊണ്ടാണ് ഇപ്പോള്‍ വിവാഹക്കാര്യം പുറത്ത് വന്നിരിക്കുന്നത്.

വിവാഹ നിശ്ചയം

ഈ വര്‍ഷം ജനുവരി 29 നായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. പാപ്പരാസികളുടെ സ്ഥിരം ഇരകളായിരുന്നതിനാല്‍ ഇരുവരുടെയും പേരില്‍ നിറയെ ഗോസിപ്പുകള്‍ വന്നിരുന്നു. അതിനെല്ലാം വിരാമമിട്ടു കൊണ്ടായിരുന്നു വിവാഹ നിശ്ചയം നടന്നത്‌

English summary
Confirmed! Samantha Ruth Prabhu-Naga Chaitanya to tie the knot in October

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam