»   »  ക്രിസ്‌റ്റോ ടോമിയുടെ കാമുകിയ്ക്ക് അഭിനന്ദന പ്രവാഹം

ക്രിസ്‌റ്റോ ടോമിയുടെ കാമുകിയ്ക്ക് അഭിനന്ദന പ്രവാഹം

Posted By:
Subscribe to Filmibeat Malayalam

ചങ്ങനാശ്ശേരിക്കാരന്‍ ക്രിസ്റ്റോ ആളൊരു സിമ്പിളാണ്. സിനിമയെന്ന ലോകത്തേക്ക് ചുവടുവെയ്ക്കുമ്പോള്‍ തന്നെ ദേശീയ അവാര്‍ഡ് വരെ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ള അനുഗ്രഹീത കലാകാരനാണ് ക്രിസ്‌റ്റോ.

63 ാമത്ത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ക്രിസ്‌റ്റോയെ തേടി വീണ്ടും ഭാഗ്യമെത്തി. ഭാഗ്യം എന്ന് മാത്രം പറഞ്ഞാല്‍ പോരാ, ക്രിസ്‌റ്റോയുടെ കഴിവിനുള്ള അംഗീകാരം തന്നെയാണ് രണ്ടാം തവണയും ലഭിച്ചത്.

christo-28-14

ക്രിസ്‌റ്റോയുടെ 'കാമുകി'യ്ക്കാണ് മികച്ച ഹൃസ്വചിത്രത്തിനുള്ള അവാര്‍ഡ്. ദേശീയ ചലച്ചിത്ര പുസ്‌കാരത്തിന് രണ്ടാം തവണയും ക്രിസ്റ്റോയെ തിരഞ്ഞെടുക്കുമ്പോള്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് ഈ കലാകാരന്‍ എന്ന് പറയാം.

61ാമത്ത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ കന്യകയ്ക്ക് മികച്ച കഥേതര ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്താണ് ഈ സൃഷ്ടികള്‍ മുഴുവന്‍ നടത്തുന്നത് എന്ന് പറഞ്ഞാല്‍ അവിശ്വസിനീയം തന്നെ.

01film-28

രണ്ടാം തവണയും അവാര്‍ഡ് കരസ്ഥമാക്കിയ ക്രിസ്റ്റോയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇനിയും ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ സമ്മാനിക്കാന്‍ ക്രിസ്റ്റോയ്ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.

English summary
Congratulations Christo Tomy for winning national award

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam