»   » അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസുകാര്‍ തടഞ്ഞു

അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസുകാര്‍ തടഞ്ഞു

Posted By:
Subscribe to Filmibeat Malayalam

കണ്ണൂര്‍: ഡിസിസി ഓഫിസിലെത്തിയ നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകരുടെ രോഷപ്രകടനം. ഓഫിസ് തകര്‍ത്ത് രണ്ടുദിവസമായിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നാരോപിച്ചാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കെതിരെ തിരിഞ്ഞത്.

രാവിലെ എട്ടേമുക്കാലോടെ ഓഫിസിലെത്തിയ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, എ.ഐ.സി.സി അംഗം സുമ ബാലകൃഷ്ണന്‍ എന്നിവരടക്കമുള്ള നേതാക്കളെ ഇവര്‍ തടഞ്ഞ് തിരിച്ചയച്ചു. പിന്നീട് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമാണ് അബ്ദുള്ളകുട്ടി ഡിസിസി ഓഫീസില്‍ പ്രവേശിച്ചത്.

ഓഫിസിന് ഉറക്കമൊഴിഞ്ഞ് കാവല്‍നിന്നവര്‍ മാത്രംകെ.പി.സി.സി പ്രസിഡന്റിനൊപ്പം അകത്തുകയറിയാല്‍ മതിയെന്ന നിലപാടിലായിരുന്നു ഇവര്‍. ഇതിനിടെ മാങ്ങാട്ടിടം പഞ്ചായത്തില്‍ നിന്നുള്ള ഒരു പ്രവര്‍ത്തകന്‍ കെ.എസ്.യു നേതാവ് റിജില്‍ മാക്കുറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പറഞ്ഞ് ബഹളം വെച്ചു. ഇയാളെ നേതാക്കള്‍ അനുനയിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു.

രമേശ് ചെന്നിത്തല വന്നതിന് ശേഷവും ചില പ്രവര്‍ത്തകര്‍ ഒച്ചയുയര്‍ത്തി. കെ. സുധാകരന്‍ എത്തി ശാസിച്ചതോടെയാണ് ഇവര്‍ പ്രതിഷേധം അവസാനിപിച്ചത്. എന്നാല്‍ ഇത് പ്രവര്‍ത്തകരുടെ സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു. നിരോധാജ്ഞയും ഹര്‍ത്താലുമുള്ളതിനാലാണ് ഇന്നലെ നേതാക്കളാരും ഓഫിസ് സന്ദര്‍ശിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X