»   » വിവാദങ്ങളിലും പ്രതിസന്ധിയിലും പെട്ട ചിത്രങ്ങള്‍

വിവാദങ്ങളിലും പ്രതിസന്ധിയിലും പെട്ട ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

വിമര്‍ശനങ്ങളോടും സത്യങ്ങളോടും നമ്മുടെ സമൂഹത്തിന് ആസഹ്യതയും അസ്വസ്ഥതയും വന്നുതുടങ്ങിയിട്ടുണ്ടോ? രാഷ്ട്രീയപരമായ നിലപാടുകളെ വിമര്‍ശിക്കുന്ന കലാരൂപങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും സദാചാരവിരുദ്ധമെന്ന് അടയാളപ്പെടുത്തി കലാരൂപങ്ങളെ വിവാദത്തിലാക്കുകയും ചെയ്യുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്ന കാര്യമല്ല. പക്ഷേ സങ്കടകരമെന്ന് പറയട്ടേ ഇത്തരം അവകാശങ്ങളെ ലംഘിക്കുന്ന പതിവുകള്‍ കലാരംഗം പ്രത്യേകിച്ചും ചലച്ചിത്രരംഗം നേരിട്ടുകൊണ്ടിരിക്കുകയാണ്. മതത്തിന്റേയോ, രാഷ്ട്രീയത്തിന്റേയോ, സദാചാരത്തിന്റേയോ പേരില്‍ പല പുതിയ ചിത്രങ്ങള്‍ക്കും വലിയ പ്രശ്‌നങ്ങളെയാണ് നേരിടേണ്ടിവരുന്നത്.

ചില ചിത്രങ്ങള്‍ വിവാദത്തില്‍ കുതിരുമ്പോള്‍ മറ്റുചിലവയ്‌ക്കെതിരെ തെരുവ് പ്രക്ഷോഭങ്ങളും ഭീഷണികളും ഉയരുന്നു. ഒടുവില്‍ ചിത്രത്തിന് ഏറെനാള്‍ റിലീസ് ചെയ്യപ്പെടാതിരിക്കാനുള്ള വിധിയാണുണ്ടാകുന്നത്. ഇതിലൂടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്, പലരുടെയും ജീവിതോപാധികള്‍ വഴിമുട്ടുകയാണ്. വിവാദത്തിലകപ്പെടുകയും റിലീസ് പ്രതിസന്ധിയിലാവുകയും ചെയ്ത ചില ചിത്രങ്ങള്‍.

വിവാദങ്ങളിലും പ്രതിസന്ധിയിലും പെട്ട ചിത്രങ്ങള്‍

ഈ പട്ടികയില്‍ ഏറ്റവും ഒടുവില്‍ സ്ഥാനം നേടിയിരിക്കുന്ന ചിത്രമാണ് തമിഴ് ചിത്രം തലൈവ. വിജയ് നായകനായി എത്തുന്ന ചിത്രത്തിലെ ചില രാഷ്ട്രീയ പരാമര്‍ശങ്ങളാണ് ചിലരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ബോംബ് ഭീഷണിയാണ് ചിത്രത്തിനെതിരെ ആയുധമാക്കിയിരിക്കുന്നത്. തന്മൂലും തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത് നിര്‍മ്മാതാവിനും അണിയറക്കാര്‍ക്കും വലിയ നഷ്ടമുണ്ടാക്കും.

വിവാദങ്ങളിലും പ്രതിസന്ധിയിലും പെട്ട ചിത്രങ്ങള്‍

ഓഗസ്റ്റ് 23ന് റിലീസ് ചെയ്യുന്ന സംവിധായകന്‍ ബ്ലെസ്സിയുടെ കളിമണ്ണ് എന്ന ചിത്രം ഇതിനകം കടന്നുപോന്ന വിവാദവഴികള്‍ ചില്ലറയല്ല. ചിത്രീകരണം നടക്കുന്നകാലത്ത് നായികയുടെ പ്രസവം ചിത്രീകരിച്ചുവെന്നതിന്റെ പേരിലാണ് കളിമണ്ണ് ആദ്യം വാര്‍ത്താപ്രാധാന്യം നേടിയത്. പിന്നീട് ഇതിന്റെ പേരില്‍ത്തന്നെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്ററുകാര്‍ നിലപാടെടുത്തു. ഒടുക്കമിപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് കോടതി പറഞ്ഞതോടെ പ്രശ്‌നങ്ങള്‍ ഒരുവിധം നീങ്ങിയിരിക്കുകയാണ്. സദാചാരവും ഗര്‍ഭസ്ഥശിശുവിന്റെ അവകാശലംഘനവുമാണ് കളിമണ്ണിന്റെ കാര്യത്തില്‍ വിവാദക്കാര്‍ വിഷയമാക്കിയത്.

വിവാദങ്ങളിലും പ്രതിസന്ധിയിലും പെട്ട ചിത്രങ്ങള്‍

മലയാളസിനിമയുടെ പിതാവായ ജെസി ഡാനിയേലിന്റെ ജീവിത കഥ പറഞ്ഞ സെല്ലുലോയ്ഡിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ സംവിധായകന്‍ കമലിന് വിശദീകരണം നല്‍കേണ്ടിവന്നിട്ടുണ്ട്. അന്തരിച്ച മുന്‍മുഖ്യമന്ത്രി കെ കരുണാകരനെയും എഴുത്തുകാരനും സാംസ്‌കാരിക നായകനുമായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനെയും കുറിച്ചുള്ള നേരിട്ടല്ലാതെയുള്ള ചില പരാമര്‍ശങ്ങള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ വാഗ്വാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

വിവാദങ്ങളിലും പ്രതിസന്ധിയിലും പെട്ട ചിത്രങ്ങള്‍

ബിജു മേനോന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റോമന്‍സ് എന്ന ചിത്രത്തിനെതിരെ കത്തോലിക്കാ സഭ രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ പരോഹിതരെ അവഹേളിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇവരുടെ വിമര്‍ശനം.

വിവാദങ്ങളിലും പ്രതിസന്ധിയിലും പെട്ട ചിത്രങ്ങള്‍

ഏറെ പ്രതീക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമായിരുന്നു കമല്‍ ഹസ്സന്റെ വിശ്വരൂപം. വിശ്വരൂപമെന്ന സംസ്‌കൃത വാക്കിന്റെ പേരിലും ചിത്രത്തില്‍ മുസ്ലീങ്ങളെ മോശക്കാരാക്കി കാണിച്ചുവെന്നതിന്റെ പേരിലും ചിത്രം വിവാദത്തിലായ. ഇപ്പോള്‍ റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന വിശ്വരൂപം 2 ഇനി എന്ത് പുകിലുകളായിരിക്കും നേരിടേണ്ടിവരുകയെന്ന് കണ്ടുതന്നെ അറിയണം.

വിവാദങ്ങളിലും പ്രതിസന്ധിയിലും പെട്ട ചിത്രങ്ങള്‍

ഗൗതം മേനോന്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലറായ ഈ ചിത്രത്തിനെതിരെയും തമിഴ്‌നാട്ടില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു. ചിത്രത്തില്‍ സ്ത്രീപുരുഷ കഥാപാത്രങ്ങള്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നരംഗങ്ങള്‍ അശ്ലീലമാണെന്ന് കാണിച്ച് ഹിന്ദു പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ടിഎന്‍ ആയിരുന്നു ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിന് ഹിന്ദു ദൈവമായ മീനാക്ഷിയുടെ പേര് നല്‍കിയതിനെതിരെയും സംഘടന രംഗത്തെത്തിയിരുന്നു.

വിവാദങ്ങളിലും പ്രതിസന്ധിയിലും പെട്ട ചിത്രങ്ങള്‍

മണിരത്‌നം സംവിധാനം ചെയ്ത ഈ ചിത്രത്തിനെതിരെയും മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു. വളരെ മനോഹരമായി ചിത്രീകരിച്ച ബോംബെ പ്രദര്‍ശിപ്പിക്കാനായി അണിയറക്കാര്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടേണ്ടിവന്നിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കെതിരെ പെട്രോള്‍ ബോംബുകള്‍ പ്രയോഗിക്കപ്പെട്ടതില്‍പ്പിന്നെയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.

വിവാദങ്ങളിലും പ്രതിസന്ധിയിലും പെട്ട ചിത്രങ്ങള്‍

ദീപ മേത്ത സംവിധാനം ചെയ്ത ഫയര്‍, വാട്ടര്‍, എര്‍ത്ത് തുടങ്ങിയ ചിത്രങ്ങളും ഇതേവിധി നേരിട്ടവയാണ്. സദാചാരലംഘനം നടത്തിയെന്നത് തന്നെയായിരുന്നു ദീപ മേത്തയ്ക്ക് നേരിടേണ്ടിവന്നിരുന്ന ഏറ്റവും വലിയ വിമര്‍ശനം. ലൈംഗികപരമായ കാര്യങ്ങള്‍ തുറന്നുപറയുന്നതിലുള്ള അസഹിഷ്ണുതയാണ് ദീപയുടെ ചിത്രങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ മുഴച്ചുനിന്നത്.

English summary
The most recent film that's been creating a stir in the industry is Kollywood's 'Thalaiva'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam