»   » ദിലീപിന്റെ സെന്‍ട്രല്‍ ജയില്‍ മോഷണം; സുന്ദര്‍ ദാസ് കള്ളനെന്ന് എഴുത്തുകാരന്‍

ദിലീപിന്റെ സെന്‍ട്രല്‍ ജയില്‍ മോഷണം; സുന്ദര്‍ ദാസ് കള്ളനെന്ന് എഴുത്തുകാരന്‍

Posted By: Rohini
Subscribe to Filmibeat Malayalam

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപും സുന്ദര്‍ ദാസും ഒന്നിച്ച വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രം ഇന്നലെ (സെപ്റ്റംബര്‍ 10) റിലീസ് ചെയ്തു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലാണ് സുന്ദര്‍ ദാസ് ഈ ചിത്രമൊരുക്കിയിരിയ്ക്കുന്നത്. എന്നാല്‍ ഈ കഥയും സിനിമയും മോഷണമാണെന്ന് പറഞ്ഞ് രംഗത്തെതിയിരിയ്ക്കുകായണ് തൃശ്ശൂര്‍ സ്വദേശി ഷിജു ജോണ്‍.

നിരൂപണം: സെന്‍ട്രല്‍ ജയില്‍ ഇതിലും ഭേദമായിരിക്കും!!


എട്ട് വര്‍ഷം മുന്‍പ് താന്‍ മനസ്സില്‍ കൊണ്ടു നടന്ന കഥയാണ് ഇതെന്ന് ഷിജു ജോണ്‍ പറയുന്നു. ആറ് വര്‍ഷം മുമ്പാണ് കഥ സുന്ദര്‍ ദാസുമായി ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ കണ്ടതിന് ശേഷം ഷിജു ജോണ്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ തുടര്‍ന്ന് വായിക്കാം


കള്ളനാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല

എന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ഒരു ദിവസമാവേണ്ടതായിരുന്നു ഇന്ന്. 8 വര്‍ഷത്തോളം ഞാന്‍ മനസ്സില്‍ കൊണ്ടു നടന്ന കഥ ഇന്ന് സിനിമയാവുകയാണ്, എനിക്കൊരു പങ്കുമില്ലാതെ. ശ്രീ. സുന്ദര്‍ ദാസ് ഞാന്‍ നിങ്ങളെ വല്ലാതെ വിശ്വസിച്ചു പോയി. അത് എന്റെ തെറ്റ്; സാരമില്ല. ജീവിതം ഇനിയും കിടക്കുകയല്ലേ. പക്ഷേ, നിങ്ങളൊരു കള്ളനാണെന്ന് വിശ്വസിക്കാന്‍ എനിക്കിപ്പോഴും കഴിയുന്നില്ല. ഫ്രണ്ട്‌സ് എല്ലാരും ഈ സിനിമ കാണണം. വിഷമത്തോടെ ഷിജു ജോണ്‍ - എന്ന് ഷിജു ഫേസ്ബുക്കിലെഴുതി


വാട്‌സാപ്പ് സന്ദേശം

സിനിമ കണ്ടു കഴിഞ്ഞ ശേഷം ഷിജു ജോണ്‍ സുന്ദര്‍ ദാസിന് അയച്ച വാട്‌സാപ്പ് സന്ദേശവും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇതാണത്.


സ്‌ക്രിപ്റ്റിന്റെ ഭാഗം

സുന്ദര്‍ ദാസിനെ വിശ്വസിച്ച് ഷിജു ജോണ്‍ ഏല്‍പിച്ച സ്‌ക്രിപ്റ്റിന്റെ ഭാഗമാണിത്. മുരുകന്‍ എന്നായിരുന്നു കഥാപാത്രത്തിന് ഷിജു ജോണ്‍ ഇട്ട പേര്.


സംഭവത്തെ കുറിച്ച് ഷിജു ജോണ്‍ പറഞ്ഞത്

ആറ് വര്‍ഷം മുമ്പാണ് ഈ കഥ ഞാന്‍ സുന്ദര്‍ ദാസിനോട് പറയുന്നത്. നല്ലവന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പൊള്ളാച്ചിയില്‍ വച്ച് ജയസൂര്യയോട് കഥ പറഞ്ഞിരുന്നു. കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പക്ഷെ ആ സമയത്ത് ജയസൂര്യക്ക് കാലിന് വയ്യാത്തത് കൊണ്ട് കഥയിലെ ആക്ഷന്‍ രംഗങ്ങള്‍ ചിലത് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. സുന്ദര്‍ ദാസ് അതിന് തയ്യാറായില്ല. ഇന്ദ്രജിത്തിന്റെ വച്ച് പടം ചെയ്യാം എന്ന് പറഞ്ഞു. കഥ ഇന്ദ്രജിത്തിന് ഇഷ്ടപ്പെട്ടതോടെ ഞാന്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി സുന്ദര്‍ദാസിനെ ഏല്‍പിച്ചു.


ദിലീപിനെ നായകനാക്കി സുന്ദര്‍ ദാസ്

എന്നാല്‍ ദിലീപിന്റെ ഡേറ്റ് കൈയ്യിലുള്ള സുന്ദര്‍ദാസ് പിന്നീടു ദിലീപ് ചിത്രത്തിനു വേണ്ടി പരിശ്രമിക്കുകയും എന്റെ പ്രൊജക്ടില്‍ ഉത്സാഹം കാട്ടാതിരിക്കുകയുമായിരുന്നു. ഇതോടെ ഞാന്‍ എസ് പി മഹേഷിനു വേണ്ടി ആസിഫ് അലിയോടു കഥ പറയുകയും കഥ ആസിഫ് അലിക്കു ഇഷ്ടമാവുകയും ചെയ്തു. ആസിഫ് അലി ചിത്രവുമായി മുന്നോട്ടു പോകുന്നതിന്റെ ഇടയിലാണ് സുന്ദര്‍ദാസ് ഒരുക്കുന്ന ദിലീപ് ചിത്രത്തിന്റെ വാര്‍ത്ത അറിയുന്നത്. ആശയം മാത്രമാവും എടുത്തത് എന്നാണ് ആദ്യം കരുതിയത്. സിനിമ കണ്ടപ്പോള്‍ ഞെട്ടിപ്പോയി- ഷിജു ജോണ്‍ പറഞ്ഞു.


English summary
Controversy against Dileep's Welcome to Central Jail

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam