»   » വിവാദം സൃഷ്ടിച്ച ബോളിവുഡ്‌ചിത്രങ്ങള്‍

വിവാദം സൃഷ്ടിച്ച ബോളിവുഡ്‌ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

വിവാദം ബോളിവുഡ് സിനിമകളുടെ മുഖമുദ്രയാണ്. പലതും വിലകുറഞ്ഞ പരസ്യപ്രചാരണത്തിന്റെ തന്ത്രങ്ങളായിരിക്കും. ചിലത് ഉലയുന്ന കസേരകള്‍ പിടിച്ചുനിര്‍ത്താനുള്ള അടവായിരിക്കും.

അടിവസ്ത്രം പോലും ധരിയ്ക്കാതെ വേദിയിലെത്താനും അത് നാലാളെ കാണിയ്ക്കാനും മടിയില്ലാത്ത ഒട്ടേറെ സംഭവങ്ങള്‍ ഹിന്ദി സിനിമയിലുണ്ടായിട്ടുണ്ട്. 2012ല്‍ വിവാദമുണ്ടാക്കിയ ചില ചിത്രങ്ങളിലൂടെ

പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണിന്റെ സാന്നിധ്യമാണ് ജിസം2നെ ചൂടുപിടിപ്പിച്ചത്. ഇന്റര്‍നെറ്റ് ലോകത്തെ ഗ്ലാമര്‍ താരമായ ലിയോണ്‍ ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തില്ല.


സൂപ്പര്‍ ഹിറ്റ് സംവിധായകനായ യാഷ് ചോപ്രയുടെ ജബ് തക് ഹേ ജാനും വിവാദത്തിലായിരുന്നു. റിലീസിങ് സ്‌ക്രീനുകളുടെ എണ്ണമാണ് വിവാദമുണ്ടാക്കിയത്. രാജ്യത്തിനകത്തും പുറത്തും തിയേറ്ററുകള്‍ പിടിച്ചെടുത്തതിനാല്‍ ഇതേ സമയത്ത് ഇറങ്ങിയ പല സിനിമകള്‍ക്കും തിരിച്ചടിയായി.

ഷിരിഷ് കുണ്ഡ്രെയുടെ ജോക്കര്‍ എന്ന സിനിമ പൂര്‍ത്തിയായപ്പോള്‍ നായകന്‍ അക്ഷയ്കുമാര്‍ അതിന്റെ പ്രമോഷന്‍ ജോലികളോട് നിസ്സഹകരിച്ചതാണ് വാര്‍ത്താപ്രാധാന്യം നേടികൊടുത്തത്.

വിക്രം ഭട്ട് സംവിധാനം ചെയ്ത ഹേറ്റ് സ്‌റ്റോറി ലൈംഗികതയുടെ അതിപ്രസരം കൊണ്ടു തന്നെയാണ് ശ്രദ്ധിക്കപ്പെട്ടത്.

സിഖ് വിഭാഗത്തെ അധിക്ഷേപിക്കുന്നുവെന്നാരോപിച്ച് സണ്‍ ഓഫ് സര്‍ദാറിനെതിരേ കേസ് ഫയല്‍ ചെയ്തിരുന്നു.

English summary
Some controversial films of 2012 from Bollywood
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam