»   » ഇടയ്‌ക്കൊരു ചെയ്ഞ്ച് ആവാമെന്ന് താരം,മമ്മൂട്ടിയുടെ വീട്ടില്‍ ജനിച്ച പ്രിയദര്‍ശന്‍ സിനിമ

ഇടയ്‌ക്കൊരു ചെയ്ഞ്ച് ആവാമെന്ന് താരം,മമ്മൂട്ടിയുടെ വീട്ടില്‍ ജനിച്ച പ്രിയദര്‍ശന്‍ സിനിമ

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളത്തിന്റെ മുന്‍നിര സംവിധായകരിലൊരാളായ പ്രിയദര്‍ശന്‍ മറ്റു താരങ്ങളുമായി നല്ല സൗഹൃദം നിലനിര്‍ത്തുന്നയാളാണ്. മോഹന്‍ലാല്‍, സുരേഷ് കുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ പ്രിയദര്‍ശന്റെ ബാല്യകാല സുഹൃത്തുക്കളാണ്. സിനിമ സ്വപ്‌നം കണ്ടു നടന്നിരുന്ന കാലത്തെക്കുറിച്ച് അഭിമുഖങ്ങളിലൊക്കെ പ്രിയന്‍ തന്നെ വിവരിക്കാറുണ്ട്.

കൂടുതല്‍ സിനിമയിലും മോഹന്‍ലാലാണ് നായകനെങ്കിലും മറ്റു താരങ്ങളെ വെച്ചും പ്രിയദര്‍ശന്‍ സിനിമ ചെയ്തിട്ടുണ്ട്. ബോളിവുഡില്‍ അടക്കം കഴിവു തെളിയിച്ച മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ പ്രിയദര്‍ശന്റെ തിരക്കഥയില്‍ അശോക് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് കൂലി. മമ്മൂട്ടി, രതീഷ്, ശങ്കര്‍, ലാലു അലക്‌സ്, ശ്രീനിവാസന്‍, ലേഖ, ശ്രീദേവി, നിത്യ എന്നിവരാണ് കൂലിയിലെ പ്രധാന താരങ്ങള്‍. 1983 ലാണ് ചിത്രം പുറത്തിറങ്ങിയത്.

പ്രിയദര്‍ശന്റെ സ്‌ക്രിപ്റ്റ്

കൂലിയുടെ തിരക്കഥ തയ്യാറാക്കിയത് പ്രിയദര്‍ശനായിരുന്നു. എറണാകുളത്തു വെച്ചായിരുന്നു പ്രിയന്‍ സ്‌ക്രിപ്റ്റ് എഴുതിയിരുന്നത്. മമ്മൂട്ടി അന്ന് മട്ടാഞ്ചേരിയിലായിരുന്നു താമസിച്ചിരുന്നത്.

സന്ദര്‍ശനത്തിനിടയില്‍ പ്രിയനെ ക്ഷണിച്ചു

തിരക്കഥയുടെ വിശേഷങ്ങള്‍ അറിയുന്നതിനായി ഇടയ്ക്കിടയ്ക്ക് പ്രിയദര്‍ശനെ സന്ദര്‍ശിക്കാന്‍ മമ്മൂട്ടി എത്തിയിരുന്നു. ചിത്രത്തില്‍ പ്രധാന റോളിലെത്തിയതും മമ്മൂട്ടിയാണ്. സന്ദര്‍ശനത്തിനിടയിലാണ് താരം അക്കാര്യം അവതരിപ്പിച്ചത്.

വീടിന്റെ മുകളിലത്തെ മുറിയിലിരുന്ന് എഴുതാം

എറണാകുളത്ത് റൂമിലിരുന്ന് തിരക്കഥ തയ്യാറാക്കിക്കൊണ്ടിരുന്ന പ്രിയദര്‍ശനെ മമ്മൂട്ടി വീട്ടിലേക്ക് ക്ഷണിച്ചു. മട്ടാഞ്ചേരിയിലെ വീടിന്റെ മുകളിലത്തെ മുറിയിലിരുന്ന് എഴുത്ത് പൂര്‍ത്തിയാക്കാമെന്ന നിര്‍ദേശിച്ചു.

മമ്മൂട്ടിയുടെ വീട്ടില്‍ പിറന്നു

പ്രിയദര്‍ശനും സുരേഷ് കുമാറും അശോക് കുമാറുമെല്ലം ദിവസങ്ങളോളം മമ്മൂട്ടിയുടെ വീട്ടില്‍ താമസിച്ചാണ് കൂലിയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

English summary
Background stories of the film Coolie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam