»   » മുംബൈ പൊലീസിനെതിരെ കോപ്പിയടി ആരോപണം

മുംബൈ പൊലീസിനെതിരെ കോപ്പിയടി ആരോപണം

Posted By:
Subscribe to Filmibeat Malayalam
Mumbai Police
അടുത്തകാലത്ത് ഏത് ചിത്രമിറങ്ങിയാലും അത് കോപ്പിയടിയാണെന്ന് സ്ഥാപിയ്ക്കാനായി പലരും ഗവേഷണം നടത്തുന്നൊരു പതിവ് തുടങ്ങിയിരിക്കുകയാണ് മലയാളസിനിമയുടെ കാര്യത്തില്‍. ഏത് ചിത്രമിറങ്ങിയാലും ഹോളിവുഡിലെയും, ചൈനയിലെയും മറ്റും ചിത്രങ്ങളുമായി ഇവയ്ക്ക് സമാനതയുണ്ടോയെന്ന് തിരഞ്ഞ് അവ സീന്‍, സീനായി എടുത്തു പരിശോധിച്ച് ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് ചില ആഗോള ചലച്ചിത്രപ്രേമികള്‍.

ഇത്തരത്തില്‍ കോപ്പിയടി ആരോപണത്തില്‍പ്പെട്ട ഏറ്റവും അവസാനത്തെ ചിത്രമായിരുന്നു ആമേന്‍. ഇപ്പോഴിതാ ആമേന് പിന്നാലെ റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം മുംബൈ പൊലീസും കോപ്പിയടി ആരോപണത്തില്‍. മികച്ച റിപ്പോര്‍ട്ടുകളുമായി പ്രദര്‍ശനം തുടരുന്ന മുംബൈ പൊലീസ് ഹോങ്കോങ് ചിത്രമായ മര്‍ഡറരിന്റെയും ഹോളിവുഡ് ചിത്രമായ ദി ബോണ്‍ ഐഡന്റിന്റിയുടെയും കൊപ്പിയാണെന്നാണ് വാദമുയര്‍ന്നിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളിലെയും സീനുകള്‍ കഥാഗതിയില്‍ മാറ്റം വരുത്തി നിരത്തിയിരിക്കുകയാണ് മുംബൈ പൊലീസിലെന്നാണ് ചലച്ചിത്ര ഗവേഷകന്‍ ആരോപിച്ചിരിക്കുന്നത്.

പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്ന ആന്റണി മോസസ് എന്ന പൊലീസ് കഥാപാത്രം ദി ബോണ്‍ ഐഡന്റിറ്റിയിലെ നായകന്റെ മാതൃകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ചിത്രത്തിലെ പശ്ചാത്തല സംഗീതവും പഴികേള്‍ക്കുകയാണ്. പ്രമുഖ സംഗീതജ്ഞന്‍ യാനിയുടെ സ്റ്റോം എന്ന ആല്‍ബവുമായി ഇതിന് സാമ്യമുണ്ടെന്നാണ് വാദം.

ബോബി-സഞ്ജയ് ടീമാണ് മുംബൈ പൊലീസിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോള്‍ കോപ്പിയടി ആരോപണമില്ലാതെ ഒരു ചിത്രവും മലയാളത്തില്‍ ഇറങ്ങുന്നില്ലെന്ന അവസ്ഥയായിട്ടുണ്ട്. ഈ ആരോപണങ്ങളെല്ലാം എത്രത്തോളം ശരിയായിരിക്കും? റോഷന്‍ ആന്‍ഡ്രൂസിനെപ്പോലെയുള്ള സ്വന്തം കഴിവ് തെളിയിച്ചുകഴിഞ്ഞ സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും ഇങ്ങനെ അന്യഭാഷകളില്‍ നിന്നും മോഷണം നടത്തി ചിത്രമിറക്കേണ്ട ഗതികേടുണ്ടോ? ഇനി ശരിയല്ലെങ്കില്‍ എന്തിനാണ് കഷ്ടപ്പെട്ട ചിത്രങ്ങളെടുത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന അണിയറക്കാര്‍ക്കെതിരെ ഇത്തരം ആരോപണങ്ങളുമായി സ്ഥിരമായി ചിലര്‍ രംഗത്തെത്തുന്നത?് ഈ ചോദ്യങ്ങള്‍ക്കൊന്നും തല്‍ക്കാലം ഉത്തരമില്ലെന്നതാണ് സത്യം.

English summary
Reports says that Roshan Andrews new movie Mumbai Police is copy of Hongkong film Muder and Hollywood movie The Born Identity.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X