twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞ് ദുല്‍ഖറിന്‌റെ മെസേജ് വന്നു, അതായിരുന്നു എനിക്ക് എറ്റവും വലിയ അവാര്‍ഡ്: സമീറ സനീഷ്

    By Midhun Raj
    |

    ദുല്‍ഖര്‍ സല്‍മാന്റെ കരിയറില്‍ വലിയ വഴിത്തിരിവായ ചിത്രമായിരുന്നു ചാര്‍ലി. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരവും നടന് ലഭിച്ചിരുന്നു. ചാര്‍ളിയില്‍ ദുല്‍ഖറിന് വേണ്ടി വസ്ത്രങ്ങള്‍ ഒരുക്കിയത് കോസ്റ്റ്യൂം ഡിസനൈര്‍ സമീറ സനീഷാണ്. അതേസമയം ചാര്‍ളി ഉള്‍പ്പെടെയുളള സിനിമകളില്‍ ദുല്‍ഖറിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം സമീറ സനീഷ് പങ്കുവെച്ചിരുന്നു. അലങ്കാരങ്ങളില്ലാതെ എന്ന തന്‌റെ പുതിയ പുസ്തകത്തിലാണ് പ്രിയ സുഹൃത്തിനെ കുറിച്ച് സമീറ മനസുതുറന്നത്,

    dulquer-sameera-

    തന്റെ എറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകരില്‍ ഒരാളാണ് ദുല്‍ഖറെന്ന് സമീറ സനീഷ് പറയുന്നു. പേഴ്‌സണലായും പ്രൊഫഷണലായും എനിക്ക് എറ്റവും ബഹുമാനമുളള ഒരാളാണ് ദുല്‍ഖര്‍. മമ്മൂക്കയേക്കാള്‍ കൂടുതല്‍ ഞാന്‍ വര്‍ക്ക് ചെയ്തിരിക്കുന്നത് ദുല്‍ഖറിന് വേണ്ടിയാണ്. ദുല്‍ഖറിനോടുളള ബഹുമാനം നടന്‍ എന്നതിനപ്പുറം ആ വ്യക്തിയുടെ ചില പ്രത്യേകതകള്‍ കൊണ്ടാണ്. എല്ലാവരോടുമുളള പെരുമാറ്റം തന്നെയാണ് ഒരു കാരണം. താരജാഡയില്ല. ഉസ്താദ് ഹോട്ടല്‍ ചെയ്യുമ്പോള്‍ ഇടയ്ക്ക് ഞാന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ ലൊക്കേഷനില്‍ നിന്ന് ദുല്‍ഖര്‍ മെസേജ് അയക്കും.

    ഷൂസ് കംഫര്‍ട്ടബിളാണ് എന്നൊക്കെ. പുറത്ത് നിന്ന് നോക്കുമ്പോള്‍ ഇതൊന്നും വലിയ കാര്യമല്ലായിരിക്കും. പക്ഷേ സിനിമയ്ക്കുളളില്‍ ഇത്തരം പരിഗണനയൊക്കെ വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത്തരം അനുഭവങ്ങള്‍ നല്‍കുന്ന സന്തോഷം വലുതാണ്. മമ്മൂക്കയുടെയും ദുല്‍ഖറിന്റെയും എറ്റവും വലിയ ഗുണം എന്താണെന്ന് വെച്ചാല്‍ അവര്‍ക്ക് ഫാഷനെ കുറിച്ചും ഫാബ്രിക്കിനെ കുറിച്ചുമെല്ലാം നല്ല ധാരണയുണ്ട് എന്നതുതന്നെയാണ്. ഡ്രസ് മാത്രമല്ല. അതിന് ചേരുന്ന ബെല്‍റ്റ്, കൂളിംഗ് ഗ്ലാസ്, ആക്‌സസറീസ് ഇതിന്റെയൊക്കെ ചേര്‍ച്ച ഉള്‍പ്പെടെ നല്ല ബോധ്യമുണ്ട്.

    പുതിയ ഫാഷനുകള്‍, ട്രെന്‍ഡ് ഒകെ നീരിക്ഷിക്കുകയും ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിയ്ക്കുകയും ചെയ്യും. അത് മാത്രമല്ല എറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. നമ്മള്‍ ഡിസൈന്‍ ചെയ്ത് കൊടുത്താല്‍ അത് എങ്ങനെ എറ്റവും നന്നായി ക്യാരി ചെയ്യണം എന്നറിയാം. അത് നമ്മള്‍ ചെയ്ത ജോലിയ്ക്ക് ഒരു വലിയ അംഗീകാരമാണ്. ഒരു ഡിഗ്നിറ്റി ലഭിക്കുന്നത് പോലെയാണ്. ചിലര്‍ പക്ഷേ നേരെ തിരിച്ചാണ്. കൊടുക്കുന്ന ഡ്രസ് വേണ്ട രീതിയിലായിരിക്കില്ല ഇടുന്നത് പോലും, എന്തിനാണ് ദൈവമേ ഇത്രയും കഷ്ടപ്പെട്ടതെന്ന് ചിന്തിച്ച് പോകും

    ചാര്‍ളി ചെയ്യുമ്പോള്‍ ദുല്‍ഖര്‍ എപ്പോഴും പറയുമായിരുന്നു തനിയ്ക്ക് ഇതിന് അവാര്‍ഡ് കിട്ടുമെടോ എന്ന്. കുറെ നാളുകള്‍ കഴിഞ്ഞ് ഞാന്‍ പോലും മറന്നുകഴിഞ്ഞതായിരുന്നു ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം. പക്ഷേ ചാര്‍ലിയിലെ അഭിനയത്തിന് ദുല്‍ഖറിന് മികച്ച നടനുളള അവാര്‍ഡ് ഉണ്ടായിരുന്നു. അന്ന് അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് അധികസമയം കഴിയുന്നതിന് മുന്‍പ് എനിയ്ക്ക് ഒരു മെസേജ് വന്നു. യൂആര്‍ദ ബെസ്റ്റ് ഡിസൈനര്‍ എന്ന്. സ്വന്തം സന്തോഷത്തിലും നമ്മളെ ഓര്‍മ്മിച്ച ആ കരുതലുണ്ടല്ലോ. എനിക്ക് അതാണ് എറ്റവും വലിയ അവാര്‍ഡ്, സമീറ സനീഷ് പറഞ്ഞു.

    Read more about: dulquer salmaan sameera saneesh
    English summary
    costume designer sameera saneesh reveals about his friend dulquer salmaan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X