Just In
- 7 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 7 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 7 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 7 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്മോഹന് വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അദ്ദേഹത്തെ സുന്ദരനാക്കാനല്ല, അങ്ങനെയല്ലാതാക്കാനാണ് ബുദ്ധിമുട്ട്, മമ്മൂക്കയെ കുറിച്ച് സമീറ സനീഷ്
മലയാളത്തിലെ മുന്‍നിര കോസ്റ്റ്യൂം ഡിസൈനര്‍മാരില്‍ ഒരാളാണ് സമീറ സനീഷ്. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ക്ക് വേണ്ടിയെല്ലാം നിരവധി ചിത്രങ്ങളില്‍ സമീറ സനീഷ് വസ്ത്രലങ്കാരം നിര്‍വ്വഹിച്ചിരുന്നു. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുളള അനുഭവം തന്റെ പുസത്കമായ 'അലങ്കാരങ്ങളില്ലാതെ'യില്‍ സമീറ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം മമ്മൂക്ക തന്നെയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. മമ്മൂക്കയുടെ കൂടെ ആദ്യം വര്‍ക്ക് ചെയ്യാന്‍ ഓഫര്‍ വന്നപ്പോള്‍ തന്നെ ചങ്കിടിച്ചിരുന്നുവെന്ന് സമീറ സനീഷ് പറയുന്നു. എന്നാല്‍ ആഷിക്കാണ് ധൈര്യം തന്നത്. അങ്ങനെ ഷൂട്ട് തുടങ്ങി.
ആദ്യമാദ്യം സംസാരിക്കാനൊക്കെ ഭയങ്കര പേടി, മമ്മൂക്കയെ കാണുമ്പോള്‍ തന്നെ ഞാന്‍ വിറച്ച് തുടങ്ങും. പോരാത്തതിന് പറഞ്ഞ് കേട്ട കലിപ്പ് കഥകള്‍ ധാരാളം. പയ്യെ പയ്യെ അത് മാറിവന്നു. അടുത്തറിഞ്ഞപ്പോഴാണ് മമ്മൂക്ക എന്ന വ്യക്തിയെ മനസ്സിലായത്. മലയാള സിനിമയില്‍ എറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുളള ഒരു സെലിബ്രിറ്റിയാണ് മമ്മൂക്ക എന്ന് തോന്നാറുണ്ട്, സമീറ പറയുന്നു. പ്രത്യേകിച്ചും കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ അദ്ദേഹം കര്ക്കശകാരനാണ് എന്നാണ് പൊതുവേയുളള ധാരണ. ബ്രാന്‍ഡ് മാത്രമേ ഇടാറുളളൂ. ഡിസെനിങ്ങില്‍ സ്വന്തം വാശികള്‍ കാണിയ്ക്കും എന്നൊക്കെ കേട്ടിരുന്നു. പക്ഷേ ഇക്കാര്യത്തില്‍ യാതൊരു പിടി വാശിയുമില്ലാത്തെ ഒരാളാണ് മമ്മൂക്ക എന്നതാണ് സത്യം.
സ്ട്രെച്ചിംഗ് നന്നാവണം എന്ന് നിര്‍ബന്ധമുണ്ട്. കോസ്റ്റ്യൂം നല്ലതാ എന്ന് ഭംഗിവാക്കിന് പുകഴ്ത്തുന്നത് ഒന്നും മമ്മൂക്കക്ക് ഇഷ്ടമല്ല, മോശമാണെങ്കില്‍ മോശമാണെന്ന് പറയും. കഥാപാത്രത്തിന്റെ ഒറിജിനാലിറ്റിക്ക് വേണ്ടി ചിലപ്പോള്‍ കോസ്റ്റ്യൂം ഡള്‍ ചെയ്യേണ്ടി വരാറുണ്ട്. അത് ചിലപ്പോള്‍ മമ്മൂക്ക ഇങ്ങോട്ട് പറയുകയും ചെയ്യും. ഇതെന്താണ് വടി പോലെയിരിയ്ക്കുന്നെ ഇതാന്നു ഡള്‍ ചെയ്തുകൂടെ എന്നൊക്കെ. പക്ഷേ സത്യം എന്താണെന്ന് വെച്ചാല്‍ മമ്മൂക്കയെ സുന്ദരാനക്കല്ല അങ്ങനെയല്ലാതാക്കാനാണ് ബുദ്ധിമുട്ട്. മതിലിന് പെയിന്റടിക്കുക എന്ന് കേട്ടിട്ടില്ലെ. അതുപോലാണ് എത്ര ഡള്‍ ആക്കിയാലും മമ്മൂക്ക മമ്മൂക്ക തന്നെ.
നടീനടന്മാര് ആരായാലും സ്ക്രീനില്‍ കഥാപാത്രങ്ങള്‍ എറ്റവും ഭംഗിയായിരിക്കണമെന്ന ആഗ്രഹത്തോടെയാണ് ഓരോ വര്‍ക്കും ചെയ്യുന്നതെന്നും സമീറ പറയുന്നു. നമ്മള് ഡിസൈന്‍ ചെയ്ത ഡ്രസ് ഇട്ടുവരുമ്പോള്‍ എറ്റവും സംതൃപ്തി തോന്നിപ്പിക്കുന്നയാള്‍ മമ്മൂക്കയാണ്. ഒന്നാമത് ദൈവം അനുഗ്രഹിച്ച് നല്കിയ ഒരു ശരീരം. പിന്നെ നമ്മള് നല്കുന്ന ഡ്രസ് എങ്ങനെ നന്നായി പ്രസന്റ് ചെയ്യണമെന്ന വ്യക്തമായ ധാരണ. ഡാഡി കൂളിന് ശേഷം ഒരുപാട് സിനിമകള്‍ മമ്മൂക്കയോടൊപ്പം ചെയ്തു. അത്ഭുതങ്ങളുടെ ആകാശം താഴെ അടുത്തുവന്നു നിന്നിട്ടും പഴയ പത്താം ക്ലാസുകാരി കുട്ടിയുടെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല എന്നതാണ് സത്യം.