»   » കബളിപ്പിച്ചു എന്ന് പരാതി; ഫഹദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കബളിപ്പിച്ചു എന്ന് പരാതി; ഫഹദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ അഭിനയിക്കാം എന്ന് പറഞ്ഞ് നാല് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് നടന്‍ ഫഹദ് ഫാസിലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

നിര്‍മാതാവ് അരോമ മണിയുടെ പരാതിയെ തുടര്‍ന്നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് നടനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവായത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കബളിപ്പിച്ചു എന്ന് പരാതി; ഫഹദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാം എന്ന് പറഞ്ഞ് ഫഹദ് നാല് ലക്ഷം രൂപ വാങ്ങി പറ്റിച്ചു എന്നാണ് പരാതി.

കബളിപ്പിച്ചു എന്ന് പരാതി; ഫഹദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

അഡ്വാന്‍സ് വാങ്ങി കരാറൊപ്പിട്ട ശേഷം മൂന്ന് തവണ ഡേറ്റ് നല്‍കി പറ്റിച്ചു എന്നും പിന്നീട് സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു എന്നും പരാതിയില്‍ പറയുന്നു

കബളിപ്പിച്ചു എന്ന് പരാതി; ഫഹദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ഫഹദ് ഫാസില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ആറ് തവണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കിയിട്ടൊന്നും പ്രയോജനമുണ്ടായില്ലെന്ന് മണി പറഞ്ഞു.

കബളിപ്പിച്ചു എന്ന് പരാതി; ഫഹദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

അരോമയുടെ ചിത്രത്തില്‍ താന്‍ അഭിനയിക്കില്ലെന്ന് കാണിച്ച് ഫഹദ് അമ്മയിലൂടെ നല്‍കിയ കത്തു പോലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മറച്ചുവച്ചത്രെ.

കബളിപ്പിച്ചു എന്ന് പരാതി; ഫഹദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ചിത്രത്തിന് വേണ്ടി ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യസിനുമൊക്കെ അഡ്വാന്‍സ് തുക കൊടുത്തതൊക്കെ മണിയ്ക്ക് നഷ്ടമായി. കലാഭവന്‍ തിയേറ്ററില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ചിത്രത്തിന്റെ പൂജ നടത്തിയിരുന്നു. ഇതില്‍ ഫഹദും പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്.

കബളിപ്പിച്ചു എന്ന് പരാതി; ഫഹദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

2012 ല്‍ അഡ്വാന്‍സ് കൊടുത്ത പണത്തിനായി രണ്ടര വര്‍ഷമായി ഞാന്‍ അസോസിയേഷന്‍ ഭാരവാഹികളെ നേരില്‍ ഫോണ്‍ വിളിച്ച് സംസാരിച്ചിട്ടൊന്നും എനിക്ക് നീതി ലഭിച്ചില്ല. അവസാനമാണ് എന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് ഫഹദ് അമ്മയ്ക്ക് കത്തു കൊടുത്തു എന്ന് അറിയുന്നത്. ആ കത്തു പോലും അസോസിയേഷന്‍ എന്നെ കാണിച്ചിട്ടില്ല- അരോമ മണി പറഞ്ഞു

English summary
Court ordered that to file case against Fahad Fazil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam