»   » കര്‍മയോദ്ധ ഉപാധികളോടെ പ്രദര്‍ശിപ്പിക്കാം

കര്‍മയോദ്ധ ഉപാധികളോടെ പ്രദര്‍ശിപ്പിക്കാം

Posted By:
Subscribe to Filmibeat Malayalam
Karmayodha
റിലീസിന് തൊട്ടുമുമ്പെ നിയമക്കുരുക്കിലകപ്പെട്ട മോഹന്‍ലാല്‍ ചിത്രം കര്‍മ്മയോദ്ധയ്ക്ക് ഉപാധികളോടെ പ്രദര്‍ശനത്തിന് അനുമതി. അഞ്ച് ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്ന് നിര്‍ദ്ദേശിച്ച് കോട്ടയം അഡീഷനല്‍ ജില്ലാ കോടതിയാണ് ചിത്രം റിലീസ് ചെയ്യാന്‍ അനുമതി നല്‍

സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് സംവിധായകനും തിരക്കഥാകൃത്തുമായ പുതുപ്പള്ളി സ്വദേശി റെജിമാത്യു നല്‍കിയ ഹരജി പരിഗണിച്ചാണ് ജഡ്ജി ബി.ദേവ്ബാല്‍ ഉത്തരവിട്ടത്.

സിനിമയുടെ തുടക്കത്തില്‍ കഥ,തിരക്കഥ, സംഭാഷണം എന്നിവ എഴുതിക്കാണിക്കുന്ന പേരിനൊപ്പം കോട്ടയം അഡീഷനല്‍ ജില്ലാ കോടതിയില്‍ കേസ്ഫയല്‍ ചെയ്ത വിജ്ഞാപന പ്രകാരം പ്രദര്‍ശിപ്പിക്കുന്നെന്ന് പ്രത്യേകം കാണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കര്‍മ്മയോദ്ധയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തന്റേതാണെന്ന് റെജി മാത്യു ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. കര്‍മ്മ യോദ്ധയുടെ തിരക്കഥ തന്റെ പക്കല്‍ നിന്നും മേജര്‍ രവി വാങ്ങിക്കൊണ്ടു പോയതാണെന്നാണ് റെജിയുടെ ആരോപണം. വംശം, ആയിരം മേനി തുടങ്ങിയ സിനിമകള്‍ക്ക് തിരിക്കഥയൊരുക്കിയയാളാണ് റെജി മാത്യു.

അതേസമയം, തിരക്കഥ അടിച്ചുമാറ്റിയതാണെന്ന റെജി മാത്യുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് സംവിധായകന്‍. ഇതുമാത്രമല്ല, ഈ തിരക്കഥ മോഷ്ടിച്ചത് റെജിയാണെന്നും മേജര്‍ രവി ആരോപിയ്ക്കുന്നു.

English summary
A local court here on Thursday granted conditional clearance for the screening of Mohanlal starrer ‘Karmayodha’ which is scheduled for a world-wide release on Friday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam