»   » പുകവലി; മൈഥിലിയെ നല്ല നടപ്പിന് ശിക്ഷിച്ചു

പുകവലി; മൈഥിലിയെ നല്ല നടപ്പിന് ശിക്ഷിച്ചു

Posted By:
Subscribe to Filmibeat Malayalam
സിനിമയിലെ പുകവലി രംഗത്തിന്റെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി മൈഥിലിയെ കോടതി നല്ല നടപ്പിന് ശിക്ഷിച്ചു. മാറ്റിനിയെന്ന ചിത്രത്തിലെ പുകവലിരംഗത്തിന്റെ പോസ്റ്ററുകളാണ് കേസിനാധാരം. മൈഥിലിയായിരുന്നു കേസിലെ ഒന്നാം പ്രതി. ചിത്രത്തിന്റെ സംവിധായകന്‍ അനീഷ് ഉപാസന, നിര്‍മ്മാതാവ് പ്രശാന്ത് നാരായണന്‍ എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികള്‍. ഇവരെയും കോടതി നല്ല നടപ്പിന് ശിക്ഷിച്ചു.

സമാനമായ മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന നടന്‍ മോഹന്‍ലാലിന് വീണ്ടും സമന്‍സ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് എസ് സുദീപാണ് ഉത്തരവിട്ടിരിക്കുന്നത്. കര്‍മ്മയോദ്ധ എന്ന ചിത്രത്തിലെ പുകവലി രംഗത്തില്‍ അഭിനയിച്ചതാണ് മോഹന്‍ലാലിനെ കുരുക്കിലാക്കിയത്.

ലാലിനു പുറമേ കര്‍മ്മയോദ്ധയുടെ സംവിധായന്‍ മേജര്‍ രവി, വിതരണകമ്പിനിയായ റെഡ് റോസിന്റെ ഉടമ ഖനീഫ് മുഹമ്മദ്, നിളാ തിയേറ്റര്‍ മാനേജര്‍ എന്നിവരും പ്രതികളാണ്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഒന്നു മുതല്‍ നാലുവരെ പ്രതികള്‍ ഹാജരായില്ല. ഈ കേസിലെ അഞ്ചും ആറും പ്രതികളായ ശ്രീകുമാര്‍, ശ്രീവിശാഖ് തീയറ്ററുകളുടെ മാനേജര്‍മാര്‍ അഭിഭാഷകന്‍ മുഖേന അവധി അപേക്ഷ നല്‍കി.

പുകയില നിരോധന നിയമപ്രകാരം പ്രതികളുടെ പ്രവൃത്തി പുകയില ഉല്‍പ്പനങ്ങളുടെ വിപണനത്തെ പ്രോത്സാഹിപ്പിക്കുന്നതായാണ് പ്രോസിക്യൂഷന്‍ കേസ്. കേസ് സെപ്തംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.

English summary
Judecial First Class Magistrage corut summons Superstar again over a smoking scene in Karmayodha directed by Major Ravi. In an another case court warned actress Mythili was sentenced for probation

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam