»   » അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത് പീഡിപ്പിച്ചതിനല്ല; വിശദീകരണവുമായി ബന്ധു

അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത് പീഡിപ്പിച്ചതിനല്ല; വിശദീകരണവുമായി ബന്ധു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളം സീരിയല്‍ നടിയെ തമിഴ് സംവിധായകന്‍ പീഡിപ്പിച്ചു എന്ന വാര്‍ത്തകള്‍ക്കെതിരെ നടിയുടെ ബന്ധു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്യാമ കൃഷ്ണ എന്ന ബന്ധു വിഷയത്തോട് പ്രതികരിച്ചത്.

ആതിര എന്ന അതിഥി തന്റെ ബന്ധുവാണെന്നും, പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നത് പോലെ നടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നും ശ്യാമ പറയുന്നു. ശ്യാമയുടെ പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കാം

തമിഴ് സിനിമയില്‍ എത്തിയത്

അതിഥി ഒന്ന് രണ്ട് ടിവി സീരിയലുകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയില്‍ ഒരു അവസരം കിട്ടിയപ്പോള്‍ അതിനായി പോയി. ആദ്യ സിനിമ നെടുനാല്‍വാടായ്.

സഹസംവിധായകന്റെ ശല്യം

ആദ്യ ഷെഡ്യൂളിന് ശേഷം രണ്ടാമത്തെ ഷെഡ്യൂളിന് പോയപ്പോള്‍ സഹസംവിധായകന് നടിയോട് മുടിഞ്ഞ പ്രണയം തോന്നിയത്രെ. പല തവണ ഒഴിഞ്ഞുമാറിയിട്ടും അയാള്‍ പിന്മാറിയില്ല. ഒടുവില്‍ സിനിമയില്‍ നിന്നും പിന്മാറാന്‍ നടി തീരുമാനിച്ചത്രെ. അന്ന് സെറ്റില്‍ നിന്ന് പോകാന്‍ കഴിയാതെ നടിയ്ക്ക് മുറിയില്‍ തന്നെ കഴിയേണ്ടി വന്നു. അപ്പോഴും സഹസംവിധായകന്‍ വന്നപ്പോള്‍ അതിഥിയുടെ ആയ അവരെ ഓടിച്ചുവിട്ടു.

നടികര്‍ സംഘത്തില്‍ പരാതി കൊടുത്തു

നെടുനാല്‍വാടായ് എന്ന ചിത്രം പാതിയില്‍ ഉപേക്ഷിച്ച് അതിഥി ചെന്നൈയില്‍ തിരിച്ചെത്തി. പട്ടതാരി എന്ന ചിത്രം ചെയ്യുന്നതിനിടെ ഈ സഹസംവിധായകന്‍ വീണ്ടും നടിയെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചു. സന്ദേശങ്ങളയച്ചു. ഇതെല്ലാം വച്ച് അതിഥി നടികര്‍ സംഘത്തില്‍ പരാതി നല്‍കി.

ആത്മഹത്യാ ശ്രമം

ഇതൊക്കെ കഴിഞ്ഞ അതിഥി ഒരു പരസ്യ ചിത്രം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. അവിടെ ഈ സഹസംവിധായകന്‍ എത്തുകയും നടിയെ പരസ്യമായി വെല്ലുവിളിയ്ക്കുകയും ചെയ്തു അത്രെ. ആ നാണക്കേടിലാണ് അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വളച്ചൊടിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത

ഐസിയുവില്‍ നിന്നും അതിഥിയെ മുറിയിലേക്ക് മാറ്റിയതോടെ ചില തമിഴ് മാധ്യമപ്രവര്‍ത്തകര്‍ വന്നു. ആ വാര്‍ത്ത മലയാളത്തില്‍ എത്തിയപ്പോഴേക്കും ലൈംഗിക പീഡനമായി വളച്ചൊടിക്കുകയായിരുന്നു- ശ്യാമ വ്യക്തമാക്കി

English summary
Cousin clarifying the suicide news of actress Adhiti

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam