TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
എംഎം മണിയും അങ്ങനെ നടനാകുന്നു
കൊച്ചി: സിപിഎമ്മിലെ തീപ്പൊരി ഡയലോഗുകാര് ആരൊക്കെ എന്ന് ചോദിച്ചാല്‍ ആദ്യം മനസ്സിലെത്തുന്ന പേരുകളില്‍ ഒന്നായിരിക്കും ഇടുക്കിയിലെ എംഎം മണി. മണിയാശാന് എന്ന് ഇടുക്കിക്കാര് സ്നേഹത്തോടെ വിളിക്കുന്ന എംഎം മണിയും സിനിമയിലേക്ക് വരുന്നു എന്നാണ് വാര്‍ത്തകള്‍.
' വണ്‍, ടു, ത്രീ, ഫോര്‍....' എംഎം മണിയുടെ ഈ വിവാദ പ്രസംഗം ഓര്‍മയില്ലേ. അദ്ദേഹത്തെ കേസിലേക്കും ജയിലിലേക്കും അയച്ച ആ പ്രസംഗം. അതുപൊലെ തീപ്പൊരി പാറുന്ന പല പ്രസംഗങ്ങളും മണിയാശാന് നടത്തിയിട്ടുണ്ട്.

കലാഭവന്‍ മണി നായകനാകുന്ന 'ഇരുവഴി പിരിയുന്ന ഇടം' എന്ന സിനിമയിലാണത്രെ മണിയാശാന് നടനാകുന്നത്. ബിജു സി കണ്ണനാണ് സിനിമയുടെ സംവിധായകന്. എന്നാല്‍ സിനിമാഭിനയം സംബന്ധിച്ച് മണിയാശാന് ഇതുവരെ ഒന്നും വിട്ടുപറഞ്ഞിട്ടില്ല.
തെറ്റ് ചെയ്യാതെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഒരാളെയാണ് എംഎം മണി സിനിമയില്‍ അവതരിപ്പിക്കുക. കലാഭവന്‍ മണിയെ കൂടാതെ അനൂപ് ചന്ദ്രന്, ശ്രീകുമാര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
രാഷ്ട്രീയക്കാര്‍ സിനിമയില്‍ അഭിനയിക്കുന്നത് ഒരു പുതിയ കാര്യമൊന്നും അല്ല. രാജ്മോഹന്‍ ഉണ്ണിത്താന് പല തവണ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിപിഎം നേതാവ് സുരേഷ് കുറുപ്പും, സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജും, ടിഎന്‍ പ്രതാപനും എന്തിന് പന്ന്യന്‍ രവീന്ദ്രന് വരെ സിനിമയില്‍ മുഖം കാണിച്ചിട്ടുള്ളവരാണ്. അവര്‍ക്കിടയിലേക്ക് ഇതാ മണിയാശാനും കൂടി വരുന്നു എന്ന് മാത്രം.
<center><iframe width="100%" height="450" src="//www.youtube.com/embed/rjywOBEUbbE" frameborder="0" allowfullscreen></iframe></center>