»   » ഹൃത്വിക്കിനെ ശല്യപ്പെടുത്തിയ ആരാധികയ്ക്കെതിരെ കേസ്

ഹൃത്വിക്കിനെ ശല്യപ്പെടുത്തിയ ആരാധികയ്ക്കെതിരെ കേസ്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ഹൃത്വിക് റോഷനെ കണ്ടാല്‍ ഇഷ്ടപ്പെടാത്തവരില്ല, ഗ്രീക്ക് ദൈവങ്ങളോടാണ് ഹൃത്വിക്കിന്റെ രൂപത്തെ എല്ലാവരും ഉപമിക്കാറുള്ളക്. കഴിഞ്ഞ ദിവസം ഹൃത്വിക്കിനോട് ആരാധന മൂത്തെത്തിയ ഒരു ആരാധികയെ പൊലീസിന് കൈകാര്യം ചെയ്യേണ്ടിവന്നു.

ആരാധന മൂത്ത വല്ല മുംബൈക്കാരിയുമായിരിക്കും പ്രശ്‌നമുണ്ടാക്കിയതെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി, റഷ്യക്കാരിയാണ് ഹൃത്വിക് റോഷനോട് ആരാധന മൂത്ത് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ കോലാഹലം സൃഷ്ടിച്ചത്.

ഹൃത്വിക്കിന്റെ കടുത്ത ആരാധികയാണ് റഷ്യക്കാരിയായ അന്ന. ജൂഹു ബീച്ചിലുള്ള ഹൃത്വിക്കിന്റെ വീട്ടിനടത്ത് അന്ന കഴിഞ്ഞ കുറച്ചുദിവസങ്ങളായി വന്നുപോവുകയാണ്. താരത്തെ ഒരുനോക്കുകാണുകയായിരുന്നു അന്നയുടെ ലക്ഷ്യം. എല്ലാ ദിവസവും താരത്തിന്റെ വീടിന് മുന്നിലെത്തുന്ന ആരാധിക ഉച്ചത്തില്‍ ശബ്ദങ്ങളുണ്ടാക്കുകയും ഹൃത്വിക്കിനെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമത്രേ. ഒരു ദിവസം താരത്തെ കാണാനുള്ള ആഗ്രഹം അടക്കിവെക്കാനാവാതെ ഇവര്‍ വീട്ടില്‍ അതിക്രമിച്ച് കടക്കാനൊരു ശ്രമം നടത്തുകയും ചെയ്തു. സെക്യൂരിറ്റിക്കാരാണ് യുവതിയെ പിടികൂടിയത്.

തുടര്‍ന്ന ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന്റെ മാനേജര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതിന് അന്നയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Police registered a case against actor Hrithik Roshan's Russian fan, make a nuisance at his residence

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam