»   » പ്രണയം പൂക്കുന്നത് മുതല ദ്വീപില്‍

പ്രണയം പൂക്കുന്നത് മുതല ദ്വീപില്‍

Posted By:
Subscribe to Filmibeat Malayalam

വ്യത്യസ്തമായൊരു പ്രണയകഥയുമായി ക്രോക്കോഡൈല്‍ ലവ് സ്‌റ്റോറി വരുന്നു. പേരു സൂചിപ്പിയ്ക്കുമ്പോലെ മുതലകളുമായി ബന്ധപ്പെട്ടൊരു പ്രണയകഥ തന്നെയാണ് ചിത്രത്തിന്റെ പ്രമേയം.

മുതലകളാല്‍ ചുറ്റപ്പെട്ടൊരു ദ്വീപിലകപ്പെടുന്നവരുടെ പ്രണയമാണ് നവാഗതനായ അനൂപ് രമേഷ് ഒരുക്കുന്ന ക്രോക്കോഡൈല്‍ ലവ് സ്‌റ്റോറി പറയുന്നത്.

ടൂര്‍ണമെന്റ്, സ്‌നേഹവീട്, കഥ തുടരുന്നു, നോട്ടി പ്രൊഫസര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട പ്രവീണ്‍ പ്രേം ആണ് ചിത്രത്തിലെ നായകന്‍. യക്ഷി ഫെയ്ത്ത്ഫുള്‍ നായിക അവന്തിക മോഹനാണ് മുതലദ്വീപില്‍ അകപ്പെടുന്ന സുന്ദരി.

Crococile Love Story

കലാഭവന്‍ മണി, അശോകന്‍, മണിക്കുട്ടന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളാണ്. ജുറാസിക് പാര്‍ക് പോലുള്ള ഹോളിവുഡ് സിനിമകളില്‍ ഉപയോഗിച്ച ആനിമട്രോണിക്‌സ് സാങ്കേതിക വിദ്യയിലൂടെയാണ് സിനിമയിലെ ഭീകരന്മാരായ മുതലകളെ സൃഷ്ടിയ്ക്കുന്നത്.

തിരുവനന്തപുരത്ത് പൂജാചടങ്ങുകള്‍ നടന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈകാതെ ആരംഭിയ്ക്കും. അനുരാഗ മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രവീണ്‍ പണിക്കരാണ്.

English summary
In the forthcoming film Crococile Love Story, debutant director Anoop Ramesh narrates the story of a couple, who are trapped in an island with a crocodile for company.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam