»   » 'ചേട്ടാ... ചേച്ചീ... നിങ്ങളുടെ ഉദ്ദേശം നടക്കില്ല, എന്റെ കുടുംബം തകര്‍ക്കാതെ പണി എടുത്ത് ജീവിക്ക്'

'ചേട്ടാ... ചേച്ചീ... നിങ്ങളുടെ ഉദ്ദേശം നടക്കില്ല, എന്റെ കുടുംബം തകര്‍ക്കാതെ പണി എടുത്ത് ജീവിക്ക്'

Posted By:
Subscribe to Filmibeat Malayalam
കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്ന ചേട്ടാ... ചേച്ചീ... ജ്യോതി കൃഷ്ണ പറയുന്നു

ദിലീപ് നായകനായി എത്തിയ ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജ്യോതി കൃഷ്ണ. നിരവധി ശ്രദ്ധേയ കഥാരപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ദുബായിയിലാണ്. നവംബര്‍ 19നായിരുന്നു നടി രാധികയുടെ സഹോദരന്‍ ആനന്ദ് രാജയുമായുള്ള ജ്യോതി കൃഷ്ണയുടെ വിവാഹം.

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തി പാര്‍വ്വതിയും ടേക്ക് ഓഫും!

രാമലീല തരംഗം തീര്‍ന്നു, ദിലീപ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍! ഡിങ്കനും ലെജന്റും കട്ടപ്പുറത്താകും?

വിവാഹം കഴിഞ്ഞിട്ടും സൈബര്‍ ആക്രമണങ്ങള്‍ ജ്യോതി കൃഷ്ണയെ വിട്ടൊഴിയുന്നില്ല. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തന്റെ കുടുംബം തകര്‍ക്കാന്‍ ആരോ ശ്രമിക്കുകയാണെന്ന് ജ്യോതി കൃഷ്ണ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആരോപിച്ചു.

വ്യാജ അക്കൗണ്ടില്‍ നിന്ന്

വിവാഹത്തിന് ശേഷം ഭര്‍ത്താവ് ആനന്ദ് രാജയ്‌ക്കൊപ്പം ദുബായിയില്‍ എത്തിയ ശേഷമാണ് ഫേസ്ബുക്കില്‍ ജ്യോതി കൃഷ്ണയ്‌ക്കെതിരെ പുതിയ ആക്രമണം നടക്കുന്നത്. ശ്രീഭദ്ര എന്ന വ്യാജ അക്കൗണ്ടില്‍ നിന്ന് താരത്തിനെതിരെ മോശം മെസേജുകള്‍ അയക്കുകയായിരുന്നു.

നിങ്ങളല്ലാതെ ഈ കല്യാണം നടത്തുമോ?

ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവിനേയും കുടുംബാംഗങ്ങളേയും തേടിപ്പിടിച്ച് അവരുടെ അക്കൗണ്ടിലേക്ക് താരത്തേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള മെസേജുകള്‍ അയക്കുകയായിരുന്നു. നിങ്ങളല്ലാതെ ഈ കല്യാണം നടത്തുമോ എന്നൊക്കെയാണ് ചോദിക്കുന്നത്.

ബ്ലോക്ക് ചെയ്തു

ജ്യോതി കൃഷ്ണയേയും ഭര്‍ത്താവിനേയും ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തതിന് ശേഷമായിരുന്നു മറ്റുള്ളവര്‍ സന്ദേശങ്ങള്‍ അയക്കുന്നത്. ഇത് ചെയ്യുന്നത് ആരാണെന്ന് അറിയില്ല. കുടുംബത്തിലുള്ളവരോ പുറത്തുള്ളവരോ, ആരാണിത് ചെയ്യുന്നതെന്ന് അറിയില്ലെന്നും താരം വീഡിയോയില്‍ പറയുന്നു.

ഇത് വേറെ അസുഖമാണ്

വിവാഹം കഴിഞ്ഞതിന് ശേഷം ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് വേറെ അസുഖമാണ്. ഇത് ചെയ്യുന്ന ചേട്ടന്റേയും ചേച്ചിയുടേയും ഉദ്ദേശം എന്താണെന്ന് അറിയില്ല. എന്ത് തന്നെ ആയാലും ആ ഉദ്ദേശം നടക്കില്ലെന്നും താരം ഫേസ്ബുക്ക് വീഡിയോയില്‍ ഓര്‍മിപ്പിക്കുന്നു.

ഏറ്റവും വലിയ ശക്തി

വിവാഹം കഴിഞ്ഞ പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ശക്തി അവളുടെ ഭര്‍ത്താവാണ്. ഭര്‍ത്താവിന്റേയും ഭര്‍തൃ വീട്ടുകരുടേയും ശക്തമായ പിന്തുണ തനിക്കുണ്ട്. മെസേജ് അയക്കുന്നവരോട് പോയി ചാവാനാണ് അവര്‍ പറയുന്നതെന്നും ജ്യോതി കൃഷ്ണ പറയുന്നു.

പോയി പണി എടുത്ത് ജീവിച്ചുകൂടെ

ചേട്ടാ... ചേച്ചീ... ഈ പണിയൊക്കെ നിര്‍ത്തിയിട്ട് വല്ല ജോലിയൊക്കെ ചെയ്ത് മക്കള്‍ക്കോ കുടുംബത്തിനോ വേണ്ടി ജീവിക്കാന്‍ നോക്ക്. ഒരു കാര്യവുമില്ലാതെ നല്ല രീതിയില്‍ ജീവിക്കുന്ന ആളുകളുടെ കുടുംബത്തില്‍ കയറി ഇതുണ്ടാക്കുന്നത് എന്തിനാണെന്നും ജ്യോതി ചോദിക്കുന്നു.

ഇതൊരു അപേക്ഷയാണ്

ഇത് നാളെ എന്റെ സുഹൃത്തുക്കള്‍ക്കോ ചുറ്റുമുള്ളവര്‍ക്കോ സംഭവിക്കാവുന്ന കാര്യമാണ്. എന്തായാലും ഇത് നിര്‍ത്തുന്നത് നന്നായിരിക്കും. ഇതൊരു അപേക്ഷയാണ്, എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം രണ്ടര ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. താരത്തിന് പിന്തുണയുമായി നിരവധിപ്പോരാണ് കമന്റ് ബോക്‌സില്‍ എത്തുന്നത്.

ഇതാദ്യമല്ല

ജ്യോതി കൃഷ്ണയ്‌ക്കെതിരെ ഇതാദ്യമായിട്ടല്ല സൈബര്‍ ആക്രമണം നടക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് താരത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു. പിന്നീട് നടന്‍ ദിലീപിനെതിരെ പ്രസ്താവന നടത്തിയെന്ന പേരില്‍ യൂടൂബിലും ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സംഭവങ്ങളോടും ഫേസ്ബുക്ക് പേജിലൂടെ അതിരൂക്ഷമായി താരം പ്രതികരിച്ചിരുന്നു.

English summary
Jyothi Krishna's stunning replay on cyber attack against to her.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam