For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡീഗ്രേഡ് ചെയ്ത് ക്ഷീണിച്ചില്ലേ,കുറച്ച് മുട്ട പഫ്‌സ് എടുക്കട്ടെ!ഒടിയനെതിരെ കമന്റിട്ടവന് ലഭിച്ച മറുപടി

  |

  മോഹൻലാൽ നായകനായ ഒടിയൻ തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ലോകമെമ്പാടുമുള്ള തീയേറ്ററുകളായി വമ്പൻ റിലീസായിട്ടായിരുന്നു ചിത്രം എത്തിയിരുന്നത്. പുലിമുരുകന് ശേഷമുള്ള ലാലേട്ടന്റെ ബിഗ്‌ബഡ്ജറ് ചിത്രമായിട്ടായിരുന്നു ഒടിയൻ എത്തിയത്. മോശമില്ലാത്ത പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം റെക്കോർഡിട്ടിരുന്നു. അഡ്വാൻസ് ബുക്കിങ്ങിനും മറ്റും മികച്ച പ്രതികരണം ലഭിച്ചത് സിനിമയുടെ റെക്കോർഡ് കളക്ഷനെ സഹായിച്ചിരുന്നു.

  തല അജിത്ത് വീണ്ടും മിന്നിക്കാനുള്ള വരവാണ്! തരംഗമായി വിശ്വാസത്തിലെ രണ്ടാം ഗാനവും! വീഡിയോ വൈറലാവുന്നു!

  അതേസമയം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഡീഗ്രേഡിങ് നടക്കുന്നതും ചിത്രത്തിന് തിരിച്ചടിയാകുന്നുണ്ട്.സിനിമ കാണാതെ ചിലർ നെഗറ്റീവ് റിവ്യൂകൾ ഇടുന്നുണ്ടെന്നു സംവിധായകൻ വി എ ശ്രീകുമാർ മേനോൻ വരെ പറഞ്ഞിരുന്നു. ഒടിയന് നേരെ സോഷ്യൽ മീഡിയയിൽ സംഘടിതമായി സൈബർ ആക്രമണം നടക്കുന്നുവെന്നും സംവിധായകൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത്തരത്തിൽ ചിത്രത്തിന് നേരെ ഡീഗ്രേഡിങ് നടത്തിയ ആൾക്ക് പണി കൊടുത്തിരിക്കുകയാണ് പത്തനംതിട്ട റാന്നിയിലെ ഒരു തിയേറ്റർ. ഇതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് .

  ഒടിയൻ

  ഒടിയൻ

  ഒടിയൻ മാണിക്യനായുള്ള ലാലേട്ടന്റെ വരവ് നേരത്തെ ആരാധകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. പുലിമുരുകന് ശേഷം വലിയ ആവേശത്തോടെ ആയിരുന്നു ചിത്രത്തെ എല്ലാവരും സ്വീകരിച്ചത്. മലയാളത്തിൽ അപൂർവമായി ഇറങ്ങാറുള്ള ഫാന്റസി ത്രില്ലെർ സിനിമയായിരുന്നു ഒടിയൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ ഒരുങ്ങി.ഒടിയൻ മാസ്സും ക്ലാസും ചേർന്ന ഒരു ചിത്രമെന്ന് സിനിമ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഒടിയനുണ്ടായിരുന്ന ഓവർ ഹൈപ്പ് കാരണമായിരുന്നു സിനിമ കണ്ട പ്രേക്ഷരിൽ ചിലർ നിരാശരായത്. വലയ പ്രതീക്ഷകളുമായി എത്തിയ പ്രേക്ഷകർ ഒരു ശരാശരി ചിത്രം മാത്രമാണ് ഒടിയൻ എന്ന് അഭിപ്രായപ്പെട്ടു.

  സംവിധായകൻ കാരണമാണ്

  സംവിധായകൻ കാരണമാണ്

  റിലീസ് ദിനം സിനിമയ്ക്കു നേരെ വലിയ സൈബർ ആക്രമണം ആയിരുന്നു ഉണ്ടായത്. ആദ്യ ഷോ അവസാനിക്കുന്നതിനു മുന്നേ തന്നെ ചിത്രത്തെക്കുറിച് മോശമായ നിരൂപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. ഒടിയന്റെ സംവിധായകൻ വി എ ശ്രീകുമാർ മേനോനെതിരെ ആയിരുന്നു കൂടുതൽ ആക്രമണങ്ങൾ ഉണ്ടായത്. സിനിമ തീരെ കൊള്ളില്ലെന്നും സംവിധായകൻ കാരണമാണ് ഒടിയനു ഇങ്ങനെ സംഭവിച്ചതെന്നും വരെ കമെന്റുകൾ വന്നു. അതെ സമയം ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. ഒടിയൻ നല്ലൊരു കഥയുള്ള സിനിമ ആണെന്നും ഒരു ക്ലാസ് ചിത്രമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

  ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചയാൾക്ക്

  ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചയാൾക്ക്

  അതെസമയം ചിത്രത്തെ ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ച ഒരാൾക്ക് ഫേസ്ബുക്കിൽ പണി കിട്ടിയിരുന്നു. താന്‍ സിനിമ കണ്ടെന്നും എന്നാല്‍ പടം തീരെ കൊള്ളില്ലെന്നും ഇടയ്ക്ക് കഴിച്ച മുട്ട പഫ്‌സ് നല്ല രസമായിരുന്നെന്നുമാണ് അക്ഷയ് ആകാശ് എന്നയാൾ കമന്റ് ഇട്ടിരുന്നത്. റാന്നി ക്യാപിറ്റോള്‍ തീയേറ്ററില്‍ നിന്നാണ് താന്‍ സിനിമ കണ്ടതെന്നും ഇയാള്‍ സൂചിപ്പിച്ചിരുന്നു.ഇയാളുടെ കമന്റ് വൈറലായതിന് തൊട്ടു പിന്നാലെ മറുപടിയുമായി തീയേറ്ററും രംഗത്തെത്തി .

  മനപൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ഒഴിവാക്കുക

  മനപൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ഒഴിവാക്കുക

  ഇവിടെ പഫ്‌സില്ലല്ലോ എന്നും മനപൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ഒഴിവാക്കുക എന്നുമാണ് തിയേറ്റർ കിടിലൻ മറുപടി നൽകിയത്. പിന്നാലെ അക്ഷയെ ട്രോളി മൂന്ന് മുട്ട പഫ്സ് എടുത്തു വെച്ചുകൊടുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയിരുന്നു. അതെ സമയം ഡീഗ്രേഡ് ചെയ്യുന്നവരെ ട്രോളി കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ഡീഗ്രേഡ് ചെയ്തു

  ക്ഷീണിച്ചെങ്കിൽ കുറച്ചു കഞ്ഞി എടുക്കട്ടെയെന്നും പറഞ്ഞ് ഫസ്റ്റ് ഡേ കളക്ഷൻ അണിയറക്കാർ അറിയിച്ചു. ആദ്യ ദിനം ഇന്ത്യ മുഴുവന്‍ ചിത്രം നേടിയത് 16.48 കോടിയെന്ന് ഇവർ അറിയിച്ചു. മാത്രവുമല്ല സിനിമയുടെ മൊത്തം കളക്ഷൻ 30 കോടിയിലധികം നേടിയതായും അണിയറക്കാർ വെളിപ്പെടുത്തി.

  fb

  മഞ്ജു വാര്യര്‍ മൗനം വെടിയണം! സൈബര്‍ ആക്രമണത്തിനു കാരണം നടിയോടുളള ശത്രുത! ശ്രീകുമാര്‍ മേനോന്‍

  വേറെയാര് പാടിയാലും ആ ഫിൽ കിട്ടില്ല!! നിസ്സാരമായി പാടി, ലാലേട്ടന്റെ ഗാനത്തിനെ കുറിച്ച് മോഹൻ സിത്താര

  English summary
  cyber attack against odiyan movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X