»   »  ഗ്രാന്റ്മാസ്റ്ററിനെ തകര്‍ക്കാന്‍ ഗൂഡാലോചന

ഗ്രാന്റ്മാസ്റ്ററിനെ തകര്‍ക്കാന്‍ ഗൂഡാലോചന

Posted By:
Subscribe to Filmibeat Malayalam
 Grandmaster
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ ഗ്രാന്റ്മാസ്റ്ററിനെ തീയേറ്ററിലെത്തും മുമ്പേ തകര്‍ക്കാന്‍ ശ്രമം. ഗ്രാന്റ്മാസ്റ്റര്‍ എന്ന ചിത്രം കണ്ടുവെന്ന് അവകാശപ്പെടുന്ന ചിലര്‍ ഓണ്‍ലൈനിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ സംവിധായകന്‍ സൈബര്‍ സെല്ലിനെ സമീപിച്ചു കഴിഞ്ഞു.

ഗ്രാന്റ്മാസ്റ്റര്‍ കണ്ടുവെന്നും അതൊരു മോശം ചിത്രമാണെന്നും പോസ്റ്റുകളെഴുതി വിടുന്ന ഇവരില്‍ ചിലര്‍ ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ചും ദീര്‍ഘമായ വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്.

സൂപ്പര്‍താര ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ ഇത് പതിവാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. എതിരാളി ഫാന്‍സിന്റെ കുതന്ത്രമാവാം ഇത്. സൈബര്‍ സെല്ലിന് ഇക്കാര്യം സംബന്ധിച്ച പരാതി നല്‍കിയെങ്കിലും പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. ഗ്രാന്റ്മാസ്റ്റര്‍ എന്ന സിനിമയെ പറ്റി യാതൊരു വിവരവുമില്ലാത്തവരാണ് ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും സംവിധായകന്‍ ആരോപിച്ചു.

അതേസമയം വിവാദങ്ങളോട് മൗനം പാലിക്കുക എന്ന തന്റെ പതിവു ശൈലി തന്നെയാണ് മോഹന്‍ലാല്‍ ഈ വിഷയത്തിലും പിന്തുടര്‍ന്നത്. ഇത്തരം കഥകള്‍ പടച്ചുവിടുന്നത് ലാലിനെ ഒരു തരത്തിലും ബാധിക്കില്ല. തന്റെ ജോലി നൂറ് ശതമാനം ആത്മാര്‍ഥതയോടെ ചെയ്തുവെന്ന് ഉറപ്പുള്ള ലാല്‍ ബാക്കി പ്രേക്ഷകര്‍ക്കു വിടുകയാണ് ചെയ്യാറെന്നും താരത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

English summary
It's a conspiracy of sorts against the makers of one of Mollywood's upcoming thrillers - Grandmaster.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam