»   » തടിയന്‍ ശേഖര്‍ മേനോന്‍ കൈയടി നേടുന്നു

തടിയന്‍ ശേഖര്‍ മേനോന്‍ കൈയടി നേടുന്നു

Posted By:
Subscribe to Filmibeat Malayalam
Da Thadiya
ശേഖര്‍ മേനോന്‍- തൂക്കം 130 കിലോഗ്രാം. മലയാളത്തിലെ പുതിയ ചര്‍ച്ച ശേഖര്‍ മേനോനെക്കുറിച്ചാണ്. പ്രഫഷണലി ഡിജെയാണ് ശേഖര്‍. പാര്‍ട്ടിക്കും കഌബുകളിലും അഞ്ചും ആറും മണിക്കൂര്‍ നിന്നുകൊണ്ട് മ്യൂസിക് പ്‌ളേ ചെയ്യുന്ന ശേഖര്‍ മേനോന് തന്റെ ഭാരം ഒരിക്കലും ഒരു ഭാരമായി തോന്നിയിട്ടില്ല. തൂക്കം 130 കിലോയുണ്ടെങ്കിലും ടാ തടിയാ എന്നു വിളിച്ച് ആരും കളിയാക്കിയിരുന്നില്ല, സിനിമയില്‍ അഭിനയിക്കുന്നതുവരെ.

പ്‌ളസ് ടുവിനു പഠിക്കുമ്പോഴേ ആള്‍ ഡിജെയായിരുന്നു. തന്റെ ഹോബി പ്രഫഷണാക്കിയെടുക്കുകയായിരുന്നു. രാവണ്‍ എന്ന മണിരത്‌നം സിനിമ കേരളത്തില്‍ ചിത്രീകരണം നടക്കുമ്പോള്‍ ഐശ്യര്യറായിയുടെ പിറന്നാള്‍ ആഘോഷം വന്ന്. അന്ന് പാര്‍ട്ടിക്കു ഡിജെ ആയിരുന്നത് ശേഖര്‍ ആയിരുന്നു. ആളുടെത് പ്രണയവിവാഹമായിരുന്നു. കൊച്ചി മേനകയിലെ കോഫി ഷോപ്പില്‍ മായ എന്ന പെണ്‍കുട്ടിയെ ആദ്യമായി പരിചയപ്പെട്ടതും പ്രണയമായി വളര്‍ന്നു. ശേഖറിന്റെ നിഷ്‌കളങ്കത മനസ്സിലാക്കി അവള്‍ ജീവിതസഖിയായി.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയുടെ ആനക്കള്ളന്‍ എന്ന പാട്ടിന്റെ ചിത്രീകരണ സമയത്താണ് സംവിധായകന്‍ ആഷിഖ് അബുവുമായി ശേഖര്‍ കൂടുതല്‍ അടുക്കുന്നത്. അവിടെ വച്ചാണ് ശേഖര്‍ കഥാപാത്രമായി ആഷികിന്റെയും തിരക്കഥാകൃത്തുക്കളുടെയും മനസ്സില്‍ വളര്‍ന്നത്. അതു വളര്‍ന്ന് വലിയൊരു കഥാപാത്രമായപ്പോള്‍ ടാ തടിയാ എന്ന ചിത്രമുണ്ടായി.

ഇപ്പോള്‍ സിനിമ ഹിറ്റായതോടെ ശേഖരിന്റെ തടി എല്ലാവരുടെയും മനസ്സില്‍ പതിയാന്‍ തുടങ്ങി. അതോടെ കളിയാക്കി നോക്കിയവര്‍ക്കൊ ഭയങ്കര ബഹുമാനവും ആദരവും. എവിടെ കണ്ടാലും കുട്ടികള്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ തുടങ്ങി. ആഷിക് അബുവിന്റെ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലും ശേഖര്‍ മേനോന്‍ അഭിനയിക്കുന്നുണ്ട്. മുമ്പ് മോഹന്‍ലാല്‍ നായകനായ അങ്കില്‍ബണ്‍ വന്നപ്പോള്‍ എല്ലാവര്‍ക്കും കൗതുകമായിരുന്നു ലാല്‍ എങ്ങനെ ഇങ്ങനെയായെന്ന്.

എന്നാല്‍ തന്റെ ചിത്രത്തില്‍ യഥാര്‍ഥ തടിയനെ അവതരിപ്പിച്ചുകൊണ്ടാണ് ആഷിക് അബു കയ്യടി നേടുന്നത്. ചിത്രത്തിന്റെ രണ്ടാംഭാഗത്തിനാണ് കയ്യടി മുഴുവന്‍. സിനിമ തീരുമ്പോള്‍ ആളുകള്‍ എഴുന്നേറ്റുനിന്നു കയ്യടിക്കുന്നു. നല്ല സിനിമയാകുേേമ്പാള്‍ പ്രേക്ഷകര്‍ അങ്ങനെ ചെയ്യും. ഏന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നുപറയുന്നതുപോലെ ഒറ്റ ചിത്രം ഒരാളുടെ ജീവിതം മാറ്റിമറിച്ചിരിക്കുന്നു.

English summary
DJ Sekhar Menon who had worked as the same in around 500 stages is donning the lead . Sekhar Menon has earlier remixed some of the songs for Aashiq's Salt 'N Pepper.Ann Augustine will come up as the heroine to Shekhar in the movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam