Just In
- 11 min ago
എഴുന്നേറ്റ് നില്ക്കാന് പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി, നേരിട്ട പ്രതിസന്ധിയെ കുറിച്ച് ബാല
- 12 min ago
ഉപ്പും മുളകിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ശക്തം, കുറിപ്പ് വൈറല്‍, ചര്‍ച്ചയാക്കി ആരാധകര്‍
- 48 min ago
ഉപ്പും മുളകിലെ നീലുവിന് ഇങ്ങനെ മാറാനാവുമോ? പുത്തന്‍ മേക്കോവര്‍ അടിപൊളിയെന്ന് ആരാധകര്‍
- 1 hr ago
ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റ പ്രൊഫൈല്‍ ഹാക്ക് ചെയ്തു, ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്കി നസ്രിയ
Don't Miss!
- News
കൊവാക്സിന് ആര്‍ക്കൊക്കെ ഉപയോഗിക്കാം? മാര്‍ഗരേഖ പുറത്തിറക്കി ഭാരത് ബയോടെക്ക്
- Automobiles
ഡീസൽ എഞ്ചിനുകളിലേക്ക് മാരുതിയുടെ മടക്കം; ആദ്യം എത്തുക എർട്ടിഗയിലും സിയാസിലും
- Finance
ഡിജിറ്റൽ ഗോൾഡ് വാങ്ങാം അപ്സ്റ്റോക്സിലൂടെ; നിങ്ങൾ അറിയേണ്ടതെല്ലാം
- Lifestyle
മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതി
- Sports
IND vs AUS: സ്റ്റാര്‍ക്കിന്റെ 'കൊമ്പാടിച്ച്' ഇന്ത്യ, ബാറ്റിന്റെ ചൂടറിഞ്ഞു- വന്‍ നാണക്കേട്
- Travel
വാര് ടൂറിസം ഭൂപടത്തില്‍ ഇടം നേടുവാനൊരുങ്ങി മണിപ്പൂര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പാര്‍വതി മികച്ച നടിയും സുരാജ് മികച്ച നടനും; ദാദ സാഹിബ് ഫാല്‍ക്കെ പുരസ്കാര പ്രഖ്യാപനം നടന്നു
ലോകമെമ്പാടും പുത്തന്‍ പ്രതീക്ഷകളുമായി ന്യൂയറിനെ വരവേറ്റിരിക്കുകയാണ്. പുതിയ വര്‍ഷത്തിന്റെ തുടക്കം തന്നെ സന്തോഷങ്ങള്‍ കൊണ്ട് നിറയുകയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം സിനിമാ മേഖലയ്ക്കുണ്ടായ കനത്ത നഷ്ടം മറികടക്കാന്‍ ഇനിയുള്ള ദിവസങ്ങള്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. അതിന് മുന്നോടിയായി ചില പുരസ്കാര പ്രഖ്യാപനങ്ങള്‍ നടന്നതിന്റെ സന്തോഷം നിറയുകയാണ്.
ദാദ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ദക്ഷിണേന്ത്യന്‍ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. മോസ്റ്റ് വേര്‍സറ്റൈല്‍ ആക്ടര്‍ അവാര്‍ഡ് മോഹന്‍ലാല്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് സുരാജ് വെഞ്ഞാറമൂട് നേടി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ പ്രകടനമാണ് സുരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2019- 2020 വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
മികച്ച നടിക്കുള്ള അവാര്‍ഡ് പാര്‍വതി തിരുവോത്ത് സ്വന്തമാക്കി. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉയരെ എന്ന ചിത്രത്തിലെ പ്രകടനമാണ് പാര്‍വതിയ്ക്ക് അംഗീകാരം നേടി കൊടുത്തത്. മികച്ച ചിത്രത്തിനുള്ള അവാര്‍ഡും ഉയരെ തന്നെ നേടി. കുമ്പളങ്ങി നൈറ്റ്സ് ഒരുക്കി മധു സി നാരായണന് മികച്ച സംവിധായകനായി. ദീപക് ദേവ് ആണ് മികച്ച സംഗീത സംവിധായകന്.
മലയാളത്തിലെ പുരസ്കാരങ്ങള്‍ ഇതൊക്കെയാണ്. തമിഴില്‍ മികച്ച നടന് ധനുഷാണ്. മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ച അസുരന് എന്ന ചിത്രത്തിലെ പ്രകടനമാണ് ധനുഷിന് അവാര്‍ഡിനര്‍ഹനാക്കിയത്. മോസ്റ്റ് വേര്‍സറ്റൈല്‍ ആക്ടര്‍ അവാര്‍ഡ് നേടിയത് അജിത് കുമാര്‍ ആണ്. മികച്ച നടിയായി ജ്യോതിക തിരഞ്ഞെടുക്കപെട്ടു. രാക്ഷസി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ജ്യോതിക തരംഗമായത്. ഒത്ത സെറുപ്പു സൈസ് 7 എന്ന സിനിമയിലൂടെ പാര്ത്ഥിപന് മികച്ച സംവിധായകനായി. അനിരുദ്ധ് രവിചന്ദര്‍ മികച്ച സംഗീത സംവിധായകന്. ടു ലെറ്റ് ആണ് മികച്ച ചിത്രം.