»   » ക്ലീറ്റസ് മമ്മൂട്ടിയെ രക്ഷിക്കും

ക്ലീറ്റസ് മമ്മൂട്ടിയെ രക്ഷിക്കും

Posted By:
Subscribe to Filmibeat Malayalam

കടല്‍ കടന്നെത്തിയ മാത്തുക്കുട്ടിയും കുഞ്ഞനന്തനും മമ്മൂട്ടിയെ കൈവിട്ടപ്പോള്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് മെഗാതാരത്തിനു തുണയായി. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ മാര്‍ത്താണ്ഡന്‍ സംവിധാനംചെയ്ത ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് മോശമല്ലാത്ത ചിത്രമെന്ന പേരു സമ്പാദിച്ച് മമ്മൂട്ടിയുടെ ചീത്തപ്പേര് ഇല്ലാതാക്കുകയാണ്. ഓണം നാളുകളില്‍ കഌറ്റസ് മമ്മൂട്ടിക്കു ഗുണം ചെയ്യും.

മുടിയെല്ലാം നീട്ടി പുതിയ ഗെറ്റപ്പില്‍ എത്തിയ മമ്മൂട്ടിയുടെ കഴിവ് പരമാവധി ഉപയോഗപ്പെടുത്തിയാണ് മാര്‍ത്താണ്ഡന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ കരുത്ത്. എന്നാല്‍ ചിത്രം തുടങ്ങുമ്പോള്‍ തന്നെ എവിടെയെത്തുമെന്ന് കൃത്യമായി അറിയുന്നതുകൊണ്ട് അമിത ആകാംക്ഷയൊന്നും പ്രേക്ഷകന്‍ വച്ചുപുലര്‍ത്തുന്നില്ല. നാടകവും കുറേ കലാകാരന്‍മാരും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.

Daivathinte Swantham Cleetus

ദീര്‍ഘകാലം നാടകത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബെന്നി പി. നായരമ്പലം ആ പശ്ചാത്തലം ശരിക്കും ഉപയോഗപ്പെടുത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ നായികയായി ഹണി റോസ് എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നിരവധി സിനിമകളില്‍ഹോട്ട് ഗേളായി പ്രത്യക്ഷപ്പെട്ട ഹണി ചിത്രത്തിലുടനീളം സാരിയിലാണ് പ്രത്യക്ഷപ്പെടുന്നത്. സിദ്ദീഖ്, ബാലചന്ദ്രന്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, വിജയരാഘവന്‍, തെസ്‌നി ഖാന്‍, കോട്ടയം നസീര്‍, കൃഷ്ണപ്രസാദ് എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്യുന്നത്. പ്രേക്ഷകരെ വെറുപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്ന സുരാജ് വെഞ്ഞാറമൂട് കൃത്യമായ അഭിനയത്തിലൂടെ കയ്യടി നേടുന്നുണ്ട്.

മമ്മൂട്ടിയുടെ ആരാധകര്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ബെന്നി പി. നായരമ്പലത്തിന്റെ പതിവു ശൈലിയില്‍ തന്നെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മമ്മൂട്ടിയുടെ മികച്ച ചിത്രമൊന്നുമല്ല ക്ലീറ്റസ് എങ്കിലും മമ്മൂട്ടിയുടെ ഇമേജ് സംരക്ഷിക്കാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ ഉറപ്പാണ്. മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു രഞ്ജിത്തിന്റെ മാത്തുക്കുട്ടിയും സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കടയും. രണ്ടും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്തതിനാല്‍ മമ്മൂട്ടി ഫാന്‍സും നല്ല ചിത്രങ്ങളെ ഇഷ്ടപ്പെടുന്നവരും നിരാശയിലായിരുന്നു. അവര്‍ക്കെല്ലാം നിരാശയില്ലാത്ത രീതിയില്‍ ചിത്രം കണ്ടിരിക്കാം.

English summary
Daivathinte Swantham Cleetus can save Mammootty?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam