For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെമ്പന്‍ വിനോദും ബിജു മേനോനും കൊച്ചുണ്ണിയെ സൈഡിലാക്കുമോ? 3 അഡാറ് സിനിമകളാണ് തിയറ്ററുകളിലേക്ക്!

  |

  കായംകുളം കൊച്ചുണ്ണിയാണ് അവസാനമായി മലയാളത്തില്‍ റിലീസിനെത്തിയ സിനിമ. കൊച്ചുണ്ണിയുടെ ഓളത്തിനിടയിലായി പോയെങ്കിലും പുതുമുഖം റിനോഷ് ജോര്‍ജ് നായകനായി അഭിനയിച്ച നോണ്‍സെന്‍സ് എന്ന സിനിമയും തിയറ്ററുകളിലെത്തിയിരുന്നു. കേരള ബോക്‌സോഫീസിലും വിദേശത്തുമടക്കം ബോക്‌സോഫീസില്‍ കിടിലന്‍ പ്രകടനമാണ് കൊച്ചുണ്ണി കാഴ്ച വെക്കുന്നത്.

  ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല!ജഗദീഷും ബാബുരാജും പറഞ്ഞ ശബ്ദസന്ദേശം ചോര്‍ന്നു

  കൊച്ചുണ്ണിക്ക് പിന്നാലെ വമ്പന്‍ ചിത്രങ്ങള്‍! നിവിന്‍ പോളിയിത് മിന്നിക്കാനുളള വരവാണ്! കാണൂ

  ഈ ആഴ്ച വലിയ പ്രതീക്ഷയോടെ മറ്റ് സിനിമകളും റിലീസിനെത്തുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ അല്ലെങ്കിലും പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വകയുമായിട്ടാണ് പതിനെട്ട് പത്തൊന്‍പത് ദിവസങ്ങളിലായി മൂന്ന് സിനിമകള്‍ റിലീസ് ചെയ്യുന്നത്. ബിജു മേനോന്റെ ആനക്കള്ളനാണ് ശ്രദ്ധേയമായ ചിത്രം.

  ആനക്കള്ളന്‍

  ആനക്കള്ളന്‍

  സെപ്റ്റംബറിലെത്തിയ പടയോട്ടത്തിന് ശേഷം ബിജു മേനോന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ആനക്കള്ളന്‍. പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ടിയെത്തുന്ന സിനിമ സുരേഷ് ദിവാകറാണ് സംവിധാനം ചെയ്യുന്നത്. ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ പതിനെട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. അനുശ്രീ, ഷംന കാസിം എന്നിവര്‍ നായികമാരായി എത്തുമ്പോള്‍ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പഞ്ചവര്‍ണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. നാദിര്‍ഷയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ജോണ്‍കുട്ടിയാണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് കരന്തൂര്‍, കോസ്റ്റ്യും - അരുണ്‍ മനോഹര്‍

   ഡാകിനി

  ഡാകിനി

  കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഒറ്റമുറി വെളിച്ചത്തിന് ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡാകിനി. ചെമ്പന്‍ വിനോദ്, സരസ ബാലുശേരി, ശ്രീലത ശ്രീധരന്‍, പോളി വില്‍സണ്‍, സേതുലക്ഷ്മി, ഇന്ദ്രന്‍സ്, അലന്‍സിയര്‍ ലോപ്പസ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ഡാകിനി റിലീസിനെത്തുകയാണ്. ആനക്കള്ളനൊപ്പം ഒക്ടോബര്‍ പതിനെട്ടിനാണ് ഡാകിനിയുടെ റിലീസ്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയ്ക്ക് ശേഷം യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സോനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  കൂദാശ

  കൂദാശ

  ബാബുരാജിനെ നായകനാക്കി നവാഗതനായ ഡിനു തോമസ് ഈലന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കൂദാശ. ത്രില്ലര്‍ ഗണത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഡിനു തന്നെയാണ്. ഒക്ടോബര്‍ പത്തൊന്‍പതിനാണ് സിനിമയുടെ റിലീസ്. കൃതിക പ്രദീപ്, സായ് കുമാര്‍, ജോയ് മാത്യൂ, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. ഫൈസല്‍ വി ഖാലിദാണ് ഛായഗ്രഹണം. ഒഎംആര്‍ ഗ്രൂപ്പിന്റെ ബാനറില്‍ ഒമറും മുഹമ്മദ് റിയാസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. കല്ലൂക്കാരന്‍ ജോയി എന്ന കഥാപാത്രത്തിലൂടെ ബാബുരാജ് സിനിമയില്‍ പ്രത്യപ്പെടുന്നത്.

  ഡ്രാമ വരുന്നു..

  ഡ്രാമ വരുന്നു..

  ഈ മാസം ഇനിയും സിനിമകളുടെ റിലീസ് ഉണ്ടോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. എന്നാല്‍ നേരത്തെ പറഞ്ഞിരുന്നത് പോലെ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ മോഹന്‍ലാല്‍ ചിത്രം റിലീസിനെത്തുകയാണ്. ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന സിനിമയാണ് ഡ്രാമ. അതിവേഗം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ ആശ ശരത്, കനിഹ, സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, സംവിധയകന്മാരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിങ്ങനെ വമ്പന്‍ താരങ്ങളാണുള്ളത്. മോഹന്‍ലാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  English summary
  Dakini and Aanakallan releasing october 18
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X