For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെമ്പന്‍ വിനോദിന്റെ മാസ് എന്‍ട്രിയ്ക്ക് മുന്നില്‍ സാഗര്‍ ഏലിയാസ് ജാക്കി മാറി നില്‍ക്കുമോ?

  |

  അധേലോകത്തെ വിറപ്പിച്ച സാഗര്‍ ഏലിയാസ് ജാക്കി എന്ന വേഷത്തില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്. മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയും ഇത്തരം വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. മലായള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞ് നിന്ന അധോലോക കഥകളില്‍ ഒരു മാറ്റം വന്നിരുന്നു.

  ബിലാലിനെ പഞ്ഞിക്കിടാന്‍ വാസ്‌കോയും കൂട്ടരും വരുമോ? ഛോട്ടാ മുംബൈയ്ക്ക് അടപടലം ട്രോളുകള്‍!

  dakini-movie-first-look-poster-out

  ഇപ്പോഴിതാ മറ്റൊരു അഡാര്‍ അധോലോക നായകന്‍ കൂടി വരാന്‍ പോവുകയാണ്. നടന്‍ ചെമ്പന്‍ വിനോദാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്താനുള്ള തയ്യാറെപ്പുകള്‍ നടത്തിയിരിക്കുന്നത്. താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അധോലോക നായകനാവാന്‍ പോയിട്ടുണ്ടെന്ന് ചെമ്പന്‍ വിനോദ് മുന്‍പ് തുറന്ന് പറഞ്ഞിരുന്നു.

  ചെമ്പന്‍ വിനോദിന്റെ മാസ് എന്‍ട്രി..

  ചെമ്പന്‍ വിനോദിന്റെ മാസ് എന്‍ട്രി..

  കഞ്ഞിക്ക് ഉപ്പില്ലെങ്കില്‍ എങ്ങനെയാണോ അതുപോലെയാണ് ചെമ്പന്‍ വിനോദില്ലാത്ത മലയാള സിനിമ എന്നൊരു അവസ്ഥയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങളാണ് ചെമ്പനെ തേടി എത്തുന്നത്. അതെല്ലാം മനോഹരമായി ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നുമുണ്ട്. ഈ വര്‍ഷമിറങ്ങിയ ഈമയൗ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നീ സിനിമകളിലെ പ്രകടനം അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നു. വീണ്ടുമൊരു മാസ് എന്‍ട്രിയ്ക്കുള്ള തയ്യാറെടുപ്പിലാണ് ചെമ്പനിപ്പോള്‍.

  അധോലോക നായകനാവുന്നു...

  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ഒറ്റമുറി വെളിച്ചത്തിന് ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡാകിനി. സിനിമയിലൂടെ ചെമ്പന്‍ വിനോദ് അധോലോക നായകനാവുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മയൻ എന്ന കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയ്ക്ക് ശേഷം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഉര്‍വ്വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സോനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

   നിറയെ താരങ്ങള്‍

  നിറയെ താരങ്ങള്‍

  ചെമ്പന്‍ വിനോദ് നായകനായി അഭിനയിക്കുമ്പോള്‍ സൗബിന്‍ ഷാഹിറിന്റെ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ ശ്രദ്ധേയരായ സരസ ബാലുശേരി, ശ്രീലത ശ്രീധരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാവും. ഇരുവരുടെയും രണ്ടാമത്തെ സിനിമയാണ് ഡാകിനി. ഇവര്‍ക്കൊപ്പം പോളി വില്‍സണ്‍, സേതുലക്ഷ്മി, ഇന്ദ്രന്‍സ്, അലന്‍സിയര്‍ ലോപ്പസ്, സുരാജ് വെഞ്ഞാറമൂട തുടങ്ങി നിരവധി താരങ്ങളും ഈ സിനിമയിലുണ്ടാവും. തിരുവനന്തപുരം, ഊട്ടി എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

  ശരിക്കും അധോലോക നായകന്‍

  ശരിക്കും അധോലോക നായകന്‍

  മാസങ്ങള്‍ക്ക് മുന്‍പ് മുംബൈയില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ചെമ്പന്‍ വിനോദ് താന്‍ ശരിക്കും മുംബൈ അധോലോകത്ത് ചേരാന്‍ വന്ന കഥ പറഞ്ഞിരുന്നു. താന്‍ ആദ്യമായി മുംബൈയിലെത്തിയത് അധോലോകത്തില്‍ ചേരനാണെന്നും അണ്ടര്‍വേള്‍ഡിന്റെ റിക്രൂട്ട്മെന്റ് ടെസ്റ്റുകളില്‍ പങ്കാളിയായതിനെ കുറിച്ചും താരം വെളിപ്പെടുത്തിയത്. അത് മാത്രമല്ല അവിടെ നിന്നും തിരികെ പോരേണ്ടി വന്നതിനെ കുറിച്ചും താരം തുറന്ന് സംസാരിച്ചിരുന്നു.

  ചെമ്പന്‍ വിനോദിന്റെ വാക്കുകളിലേക്ക്..

  ചെമ്പന്‍ വിനോദിന്റെ വാക്കുകളിലേക്ക്..

  19 വയസ് മാത്രമുള്ളപ്പോഴായിരുന്നു താന്‍ ആദ്യമായി മുംബൈയിലെത്തിയത്. അതും അധോലോകത്ത് ചേരാന്‍ വേണ്ടിയായിരുന്നു. അന്ന് അണ്ടര്‍വേള്‍ഡിന്റെ റിക്രൂട്ട്മെന്റ് ടെസ്റ്റുകല്‍ എത്തിയിരുന്നെങ്കിലും ധൈര്യമുണ്ടോ എന്നാണ് ചോദിച്ചത്. അവിടെ എത്തി കഴിഞ്ഞപ്പോള്‍ മനസ് മാറിയതോടെ ഇല്ലെന്നായിരുന്നു എന്റെ മറുപടി. അതോടെ ആ നഗരം വിടുകയായിരുന്നു. എന്നുമാണ് ചെമ്പന്‍ പറഞ്ഞിരുന്നത്.

  English summary
  Dakini movie first look poster out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X