»   » മലയാളിക്ക് തന്നത് അറുപത് ഗായകരെ

മലയാളിക്ക് തന്നത് അറുപത് ഗായകരെ

Posted By:
Subscribe to Filmibeat Malayalam
Dakshinamoorthy
അഗസ്റ്റിൻ ജോസഫ് മുതൽ അമേയവരെ. അന്തരിച്ച ദക്ഷിണാമൂർത്തി സ്വാമി മലയാള സിനിമയ്ക്ക് സമ്മാനിച്ചത് അറുപതോളം പിന്നണി ഗായകരെയാണ്. ഗായകരെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന സംഗീത സംവിധായകൻ വേറെ ഉണ്ടാകില്ല. അതുകൊണ്ടു തന്നെയാണ് ഇദ്ദേഹത്തിൽ നിന്ന് സംഗീതത്തിന്റെ വിദ്യാരംഭം കുറിക്കാൻ കണ്ണൂരിൽ ആയിരത്തോളം കുട്ടികൾ എല്ലാ വർഷും കാത്തിരിക്കുന്നത്. കാരണം സ്വാമിയിൽ നിന്നാരംഭം കുറിച്ചവരൊക്കെ സംഗീത സാഗരത്തിൽ ആറാടി ജീവിക്കുകയാണിപ്പോഴും.

നാലുതലമുറയെ സംഗീതം പടിപ്പിക്കാനുള്ള അവസരമുണ്ടായി ഇദ്ദേഹത്തിന്. യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫിനെയായിരുന്നു ആദ്യം. പിന്നീട് യേശുദാസിനെ. തുടർന്ന് വിജയ് യേശുദസിനെ. ഏറ്റവുമൊടുവിൽ വിജയ് യുടെ മകൾ അമേയയെ. 'നല്ല തങ്ക'യിലൂടെ അഗസ്റ്റിൻ ജോസഫിനെ പരിചപ്പെടുത്തി. യേശുദാസിനെ 'ദേവാലയ'ത്തിലൂടെ മലയാളിയുടെ ഗായകനാക്കി. വിജയ് യേശുദാസിനെ 'ഇടനാഴിയിൽ ഒരു കാലൊച്ച'യിലൂടെയും. അമേയയെ റിലീസ് ചെയ്യാനിരിക്കുന്ന 'ശ്യാമരാഗ'ത്തിലൂടെയും സംഗീത ലോകത്തിലെത്തിച്ചു.

അുപോലെ തന്നെ വൈക്കം മണി, പി.ലീല, അഗസ്റ്റിൻ ജോസഫ്, സെബാസ്റ്റ്യൻ കുഞ്ഞുകഞ്ഞു ഭാഗവ, ബ്രഹ്മാനന്ദൻ,കോഴിക്കോട് അബ്ദുൽ ഖാദർ എന്നിങ്ങനെ നീളുന്നു സ്വാമിയെന്ന് ആരാധകരും സുഹൃത്തുക്കളും സ്‌നേഹത്തോടെ വിളിക്കുന്ന ദക്ഷിണാമൂർത്തിയുടെ ശിഷ്യന്മാർ. കെ.എസ്. ചിത്രയ്ക്ക് ഈശ്വര തുല്യനാണ് സ്വാമി.

English summary
In Malayalam film industry almost sixty playback singer had contributed by Dakshinamoorthy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam