മോഹന്‍ലാലിനെ ഇഷ്ടപ്പെട്ട ദക്ഷിണാമൂര്‍ത്തി

ലാലിനോടുള്ള ഇഷ്ടം കൊണ്ടാണ് ആ ചിത്രത്തില്‍ പാടി അഭിനയിച്ചതെന്ന് ഒരവസരത്തില്‍ സ്വാമി പറയുകയുണ്ടായി. ഏറ്റവുമൊടുവില്‍ സംഗീതം നല്‍കിയ 'മിഴികള്‍ സാക്ഷി' എന്ന ചിത്രവും ലാലിന്റെ ചിത്രമായിരുന്നു.
സമയം കിട്ടുമ്പോഴെല്ലാം സ്വാമിയെ കാണാന്‍ ലാല്‍ വീട്ടില്‍ പോകാറുണ്ട്. സംഗീതത്തെ ഇത്രയധികം നെഞ്ചിലേറ്റിയ നടന്‍ നമുക്ക് വേറെയില്ലല്ലോ. ചന്ദ്രോത്സവത്തിന്റെ സെറ്റില്‍ ലാല്‍ ബെസ്റ്റ് കണ്ണാ ബെസ്റ്റ് എന്നു പറഞ്ഞു നടക്കുമ്പോള്‍ സ്വാമിയും ലാല്‍ പറയുന്നതുപോലെ ബെസ്റ്റ് കണ്ണാ ബെസ്റ്റ് എന്നു പറയാറുണ്ടെന്ന് സിനിമാലോകത്തുള്ളവര്‍ പറയാറുണ്ട്. അത്രയ്ക്ക് ഇഷ്ടമായിരുന്നത്രെ ലാലിനെ.


Click it and Unblock the Notifications











