»   » ഡാന്‍സ് എന്റെ പാഷനാണ്, കരിയറല്ല: നീരജ് മാധവ്

ഡാന്‍സ് എന്റെ പാഷനാണ്, കരിയറല്ല: നീരജ് മാധവ്

Posted By:
Subscribe to Filmibeat Malayalam

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ട് കൊറിയോഗ്രാഫ് ചെയ്തതോടെ നീരജ് മാധവ് ഇപ്പോള്‍ സിനിമയില്‍ വെറും അഭിനേതാവ് മാത്രമല്ല, ഒരു കൊറിയോഗ്രാഫര്‍ കൂടെയായിട്ടാണ് അറിയപ്പെടുന്നത്.

എന്നാല്‍ തനിക്ക് അഭിനയത്തെക്കാള്‍ ശ്രദ്ധ ഡാന്‍സിന് കൊടുക്കാന്‍ താത്പര്യമില്ലെന്നാണ് നീരജ് മാധവ് പറയുന്നത്. ഡാന്‍സിനോട് എനിക്ക് പാഷനുണ്ട്. പക്ഷെ അത് കരിയറല്ല- നീരജ് പറഞ്ഞു.

neeraj

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് കൊറിയോഗ്രാഫി ചെയ്തത് ആ ഒരു സന്ദര്‍ഭം അതായതുകൊണ്ടാണ്. അജുവും നിവിന്‍ പോളിയുമാണ് അതിനെന്നെ നിര്‍ബന്ധിച്ചതും എനിക്കൊപ്പം നിന്നതും.

ഇനി ഡാന്‍സിന് പ്രാധാന്യമുള്ള വേഷങ്ങള്‍ മാത്രമേ ഞാന്‍ തിരഞ്ഞെടുക്കൂ എന്നൊന്നുമില്ല. പക്ഷെ അത്തരത്തില്‍ ഒരു കഥാപാത്രം കിട്ടിയാല്‍ ചെയ്യും. ഇപ്പോള്‍ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്- നീരജ് പറഞ്ഞു.

English summary
Neeraj Madhav showed off his dance skills in this year's Oru Vadakkan Selfie but he doesn't want that to get priority over his acting. 'Dance is my passion, not my career,' says Neeraj, who is currently filming Adi Kapyare Koottamani.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam