»   » ചൈനയില്‍ പോയി അവിടുത്തെ റെക്കോര്‍ഡും തകര്‍ത്ത് ആമിര്‍ ഖാന്റെ ദംഗല്‍!!!

ചൈനയില്‍ പോയി അവിടുത്തെ റെക്കോര്‍ഡും തകര്‍ത്ത് ആമിര്‍ ഖാന്റെ ദംഗല്‍!!!

Posted By:
Subscribe to Filmibeat Malayalam

ആമിര്‍ ഖാന്റെ ദംഗല്‍ വീണ്ടും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റായ സിനിമ ഇന്നലെ ചൈനയില്‍ റിലീസ് ചെയ്തിരിക്കുകയായിരുന്നു.

ഇന്ത്യയില്‍ റിലീസായതിനേക്കാള്‍ പ്രധാന്യത്തോടെയാണ് ദംഗല്‍ ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത്. ആദ്യ ദിവസം തന്നെ ചിത്രം ചൈനയിലും ഹിറ്റായി മാറിയിരിക്കുകയാണ്.

ആദ്യം ദിനം ഏറ്റവുമതികം കണ്ട സിനിമ എന്ന റെക്കോര്‍ഡ്

ചൈനയില്‍ ആദ്യദിനം തന്നെ ഏറ്റവുമതികം ആളുകള്‍ കണ്ട സിനിമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യന്‍ സിനിമ ദംഗലിന് സ്വന്തമായിരിക്കുന്നത്. ഇന്നലെയാണ് ചിത്രം ചൈനയില്‍ റിലീസ് ചെയ്തത്.

9,000 സ്‌ക്രീനുകളില്‍

ചൈനയില്‍ 9,000 സ്‌ക്രീനുകളിലാണ് ദംഗല്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. മുമ്പ് ആമിര്‍ ഖാന്റെ തന്നെ സിനിമയായ പി കെ യും ചൈനയില്‍ 4,000 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ദംഗല്‍

ആമിര്‍ ഖാനെ നായകനാക്കി നീതേഷ് തീവരി സംവിധാനം ചെയ്ത സിനിമയാണ് ദംഗല്‍. മുന്‍ ഇന്ത്യന്‍ ഗുസ്തി താരം മഹാവീര്‍ ഫൊഗാവാട്ടിന്റെയും അദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളുടെയും ജീവിതകഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചത്.

സിനിമക്ക് വേണ്ടി ചൈന സന്ദര്‍ശിച്ച് ആമിര്‍ ഖാന്‍

സിനിമയയുടെ പ്രചാരണാര്‍ത്ഥം ആമിര്‍ ഖാന്‍ കഴിഞ്ഞമാസം ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഒപ്പം ആരാധകരുമായി ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ സിനിമക്ക് കിട്ടുന്ന വലിയ പ്രചോദനം

ഇന്ത്യയില്‍ നിന്നും ഒരു സിനിമ ചൈനയില്‍ ഇത്രയും പ്രചാരത്തോടെ റിലീസ് ചെയ്യുന്നത് ഇതാദ്യമായിട്ടായിരിക്കും. അതോടെ രാജ്യത്തെ സിനിമ ഇന്‍ഡസ്ട്രിക്കുണ്ടായി വലിയൊരു അംഗീകാരം കൂടിയായിരിക്കും ദംഗലിന്റെ ഈ വിജയം.

English summary
Dangal becomes the 2nd movie viewed film in China on first day

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X