»   »  എന്റെ ദേഹത്ത് കൈ വയ്ക്കുന്നവന്‍ വിവരമറിയും എന്ന് ബഡായി ബംഗ്ലാവിലെ ആര്യ

എന്റെ ദേഹത്ത് കൈ വയ്ക്കുന്നവന്‍ വിവരമറിയും എന്ന് ബഡായി ബംഗ്ലാവിലെ ആര്യ

Posted By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ രോഹിത്തിനെ പ്രേക്ഷകര്‍ പരിചയപ്പെട്ടത്. ഇപ്പോള്‍ കുഞ്ഞു കുഞ്ഞ് ഹാസ്യ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമാകുന്നു.

തന്റെ കരിയറും ജീവിതവും നശിപ്പിക്കാന്‍ ശ്രമിയ്ക്കുന്ന ഉറ്റസുഹൃത്തിനെ കുറിച്ച് ആര്യ വെളിപ്പെടുത്തുന്നു

രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളെ കുറിച്ച് സംസാരിക്കവെയാണ്, തന്റെ ദേഹത്ത് കൈ വയ്ക്കുന്നവന്‍ വിവരമറിയും എന്ന് നടി പറഞ്ഞത്. സ്‌സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയുമെന്നും ആര്യ പറയുന്നു. ആര്യയുടെ വാക്കുകളിലൂടെ

എനിക്ക് കഴിയും

എങ്ങും പീഡനം. ഇന്നത്തെ കാലത്ത് ആണ്‍ തുണയില്ലാതെ ഒരു സ്ത്രീയ്ക്ക് ജീവിയ്ക്കാന്‍ കഴിയുമോ. തനിക്ക് അതിന് കഴിയും എന്നാണ് സിനിമാ - സീരിയല്‍ താരം ആര്യ പറയുന്നത്.

വ്യക്തിയെ ആശ്രയിച്ചിരിയ്ക്കും

ആണ്‍ തുണ ഇല്ലാതെയും സ്ത്രീകള്‍ക്ക് ജീവിയ്ക്കാന്‍ സാധിയ്ക്കും. അങ്ങനെ ജീവിച്ച് വിജയം നേടിയവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത് ഓരോ വ്യക്തിയെയും ആശ്രയിച്ചാണ് ഇരിയ്ക്കുന്നത് എന്ന് ആര്യ പറയുന്നു

എനിക്ക് ഭയമില്ല

തിരിവനന്തപുരത്തോ കൊച്ചിയിലോ രാത്രി ഇറങ്ങി നടക്കാന്‍ എനിക്ക് ഭയമില്ല എന്നും നടി പറഞ്ഞു. എന്റെ ദേഹത്ത് കൈ വയ്ക്കാന്‍ ആരെങ്കിലും വന്നാല്‍, അവന്‍ വിവരമറിയും.

സ്ത്രീകളോട് പറയാനുള്ളത്

എല്ലാം ഒരു മനസാന്നിധ്യമാണ്. പേടി തോന്നിക്കഴിഞ്ഞാല്‍ പിന്നെ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാവും. 'ബി ബോള്‍ഡ്' എന്നാണ് ആര്യയ്ക്ക് സ്ത്രീകളോട് പറയാനുള്ളത്.

English summary
Dare not touch my body, says Arya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam