twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഡലിങ്ങല്ല, ദര്‍ശനയുടെ വഴി നാടകം തന്നെ

    By Aswathi
    |

    ഇന്ന് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മിക്ക നടിമാരുടെയും വഴി മോഡലിങാണ്. അല്ലെങ്കില്‍ അഭിനയത്തോടുള്ള പാഷന്‍ കൊണ്ട് വരുന്നവര്‍. മുമ്പുള്ളതുപോലെ നാടകത്തില്‍ നിന്ന് സിനിമയിലെത്തുന്നവര്‍ പോയിട്ട് നാടകം പോലുമില്ലെന്ന അവസ്ഥയാണ്. എന്നാല്‍ അങ്ങനെയല്ല. നാടകത്തില്‍ കഴിവ് തെളിയ്ച്ച ഒരു നടികൂടെ മലയാള സിനിമയുടെ ഭാഗമാകുന്നു.

    ദര്‍ശന രാജേന്ദ്രനാണ് 'ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചെന്നൈയില്‍ മൂന്ന് വര്‍ഷത്തോളമായി നാടകങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ദര്‍ശനയുടെ അഭിനയം കണ്ടിട്ടാണ് സംവിധായകന്‍ ചന്ദ്രഹസന്‍ നടിയെ സമീപിച്ചത്.

    dharshana-rajendrana

    പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ചെറുകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ അന്ന എന്ന കഥാപാത്രത്തെയാണ് ദര്‍ശന അവതരിപ്പിക്കുന്നത്. ജോണ്‍പോളെന്നല്ല കേന്ദ്ര കഥാപാത്രത്തിന്റെ സഹോദരിയാണ് അന്ന. ദിപക് പറമ്പലാണ് ജോണ്‍ പോളായി അഭിനയിക്കുന്നത്. ഒരു നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയായി ദര്‍ശന എത്തുന്നു.

    എന്തായാലും ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പേ ദര്‍ശനയെ തേടി അടുത്ത അവസരങ്ങള്‍ എത്തി തുടങ്ങി. അതും തമിഴ്, തെലുങ്ക് ഇന്റസ്ട്രികളില്‍ നിന്ന്. 'മൂന്നേ മൂന്ന് വാര്‍ത്തയ്' എന്ന തമിഴ് ചിത്രത്തില്‍ സെക്കന്റ് ലീഡ് റോളാണ് ദര്‍ശനയ്ക്ക്. മധുമിതയാണ് ചിത്രത്തിന്റെ സംവിധായിക.

    English summary
    It seems to be the season of theatre actors turning to films. Next in line is newcomer Darshana Rajendran, who will be debuting through the film John Paul Vathil Thurakkunnu by Chandrahasan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X