»   » ഡാര്‍വിന്റെ പരിമാണത്തിലെ മനോഹരമായ പ്രണയ ഗാനം... കണ്ടുകൊണ്ട് കേള്‍ക്കൂ...

ഡാര്‍വിന്റെ പരിമാണത്തിലെ മനോഹരമായ പ്രണയ ഗാനം... കണ്ടുകൊണ്ട് കേള്‍ക്കൂ...

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഡാര്‍വിന്റെ പരിണാമത്തിലെ ആദ്യത്തെ ഗാനം റിലീസ് ചെയ്തു. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കെഎല്‍10 പത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ചാന്ദ്‌നി ശ്രീധരനാണ് നായിക.

ഡാര്‍വിന്‍ (ചെമ്പന്‍ വിനോദ്) എന്ന ഗുണ്ടയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അനില്‍ ആന്റോ (പൃഥ്വിരാജ്) എന്ന ചെറുപ്പക്കാരന്റെയും അയാളുടെ ഭാര്യ അമല അനിലിന്റെയും (ചാന്ദ്‌നി ശ്രീധര്‍) കഥയാണ് ഡാര്‍വിന്റെ പരിണാമം.


darwinte-parinamam-song

അനിലിന്റെയും അമലയുടെയും ദാമ്പത്യവും പ്രണയവുമാണ് 'കാതങ്ങള്‍ കിനാവില്‍...' എന്ന ഗാനരംഗത്ത് ചിത്രീകരിച്ചിരിയ്ക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ ഈണം നല്‍കി ഹരിചരണ്‍ ആലപിച്ച ഗാനം.


കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനും നല്ല സ്വീകരണമാണ് ലഭിച്ചത്. ഇപ്പോള്‍ അനിലിന്റെയും അമലയുടെയും ജീവിതം കാണിക്കുന്ന പാട്ട് കണ്ടുകൊണ്ട് കേള്‍ക്കാം


English summary
Darwinte Parinamam first video song released
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam