»   » കഥ പോക്കിരിയാണെങ്കിലും മേക്കിങ് അടിപൊളിയായിരിക്കും; രസകരമായ ട്രെയിലര്‍ കാണൂ

കഥ പോക്കിരിയാണെങ്കിലും മേക്കിങ് അടിപൊളിയായിരിക്കും; രസകരമായ ട്രെയിലര്‍ കാണൂ

Written By:
Subscribe to Filmibeat Malayalam

'സര്‍ കൊച്ചിയിലാണ് കഥ നടക്കുന്നത്. ഒരു മുട്ടന്‍ ഡോണ്‍. കൊച്ചി പുള്ളിയുടെ അണ്ടറിലാണ്. കൊള്ളക്കാരും പിടിച്ചുപറിക്കാരുമുള്ള പട്ടണത്തിലേക്ക് നല്ലവനായ യുവാവ് കടന്നുവരുന്നു. പക്ഷെ പുള്ളി ചെറിയൊരു ഗുണ്ടയാണ്. അയാള്‍ ഡോണിന്റെ വിശ്വസ്ഥനാകുകയാണ്. ഒരു ഘട്ടത്തില്‍ ആ ഡോണിന് മനസ്സിലാകുന്നു പൊലീസ് കമ്മീഷണറാണെന്ന്. ശശികുമാര്‍ ഐപിഎസ്!!! ഈ ഡോണ്‍ തകര്‍ന്നു പോകുകയാണ്'

'ഇത് പോക്കിരിയല്ലേ, ഞാന്‍ രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ട്'. 'പൊക്കിരിയുടെ കുറച്ച് ഭാഗം എടുത്തിട്ടുണ്ടെങ്കിലും മേക്കിങ് അടിപൊളിയായിരിക്കും' പൃഥ്വിരാജ് നായകനാകുന്ന ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഥ പറയുന്നത് ഇങ്ങനെയാണ്. 1 മിനിട്ട് 57 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ മറ്റ് സംഭാഷണങ്ങളൊന്നുമില്ല. അടിയും ഇടിയും ചില നര്‍മങ്ങളുമായിട്ടാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.


darwinte-parinamam

കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാര്‍വിന്റെ പരിണാമം. ചെമ്പന്‍ വിനോദ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അനില്‍ ആന്റോ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ചാന്ദ്‌നി ശ്രീധരനാണ് നായിക. ബാലു വര്‍ഗ്ഗീസ്, നന്ദു, സൗഭിന്‍ ഷഹീര്‍, ഷമ്മി തിലകന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.


ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. മനോജ് നായരുടേതാണ് തിരക്കഥ. ഡബിള്‍ ബാരലിലെ 'അത്തള പിത്തള...' എന്ന പാട്ട് പാടിയ ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. ഇനി ട്രെയിലര്‍ കാണാം..


English summary
Darwinte Parinamam Trailer Official
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam