»   » പ്രസവം കഴിഞ്ഞിട്ട് എത്ര ദിവസമായി, പാര്‍ട്ടികളിലും ആഘോഷ വേളകളിലും പങ്കെടുത്ത കരീനയുടെ ചിത്രങ്ങള്‍!

പ്രസവം കഴിഞ്ഞിട്ട് എത്ര ദിവസമായി, പാര്‍ട്ടികളിലും ആഘോഷ വേളകളിലും പങ്കെടുത്ത കരീനയുടെ ചിത്രങ്ങള്‍!

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് സെലിബ്രിറ്റികളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും കുഞ്ഞ് ജനിച്ചിട്ട് അധികമൊന്നുമായില്ല. സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു കരീന കപൂറിനും സെയ്ഫ് അലി ഖാനും കുഞ്ഞുണ്ടായ സന്തോഷം ട്വിറ്ററിലൂടെ പങ്കു വച്ചത്.

എന്നാല്‍ അതൊന്നുമല്ല ബോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ച. പ്രസവം കഴിഞ്ഞ് അധികം ദിവസം കഴിയും മുമ്പേ കരീന പാര്‍ട്ടികളിലും ആഘോഷ വേളകളിലും പങ്കെടുത്തതാണ് ചര്‍ച്ച. സോഷ്യല്‍ മീഡിയയില്‍ കൂട്ടുകാര്‍ക്കൊപ്പമുള്ള കരീനയുടെ ചിത്രങ്ങളും വൈറലാണ്.

ആഘോഷം ഗംഭീരം

എല്ലാ വര്‍ഷത്തെ പോലെ കപൂര്‍ ഫാമിലിയില്‍ ക്രിസ്തുമസ് ഈ വര്‍ഷവും ഗംഭീരമായിരുന്നു. ഇത്തവണത്തെ ക്രിസ്തുമസില്‍ ബബിതയ്ക്കും റണ്‍ദീര്‍ കപൂറിനും കൊച്ചു മകന്‍ ജനിച്ചതിന്റെ സന്തോഷം കൂടിയുണ്ടായിരുന്നു.

സുഹൃത്തിന്റെ വീട്ടില്‍

കരീനയുടെ പ്രസവം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞതെയുള്ളൂ. അപ്പോഴാണ് അടുത്ത സുഹൃത്തായ അമൃത അറോരയുടെ വീട്ടില്‍ ക്രിസ്തുമസിന് ഡിന്നറിന് എത്തിയത്.

സോഷ്യല്‍ മീഡിയയില്‍

ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബോളിവുഡില്‍ ചര്‍ച്ച

പ്രസവം കഴിഞ്ഞ് അധിക ദിവസം ആകുന്നതിന് മുമ്പ് താരം ആഘോഷ വേളകളില്‍ പങ്കെടുത്തതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കുഞ്ഞ് ജനിച്ചാല്‍ 41 ദിവസത്തേക്ക് സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ല അലിഖിത നിയമമാണ് കരീന കാറ്റില്‍ പറത്തിയതെന്നാണ് പറയുന്നത്.

English summary
Days after her delivery, Kareena Kapoor Khan Break the Norm.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam