»   » മരണവാര്‍ത്തയ്ക്ക് പിന്നില്‍ പിതാവാണെന്ന് കനക

മരണവാര്‍ത്തയ്ക്ക് പിന്നില്‍ പിതാവാണെന്ന് കനക

Posted By:
Subscribe to Filmibeat Malayalam

നടി കനകയ്ക്ക് കാന്‍സറാണെന്നും പിന്നീട് അവര്‍ മരിച്ചുവെന്നുമുള്ള തെറ്റായ വാര്‍ത്തകള്‍ എവിടെനിന്നാണ് വന്നതെന്നോ ആരാണ് ഇതിന് പിന്നിലെന്നോ അറിയാതെ വാര്‍ത്ത കൊടുത്തമാധ്യമങ്ങളും അത് കണ്ട ജനങ്ങളും ഇപ്പോഴും അമ്പരക്കുകയാണ്. എന്നാല്‍ താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ വാര്‍ത്താസമ്മേളനം വിളിക്കേണ്ട ഗതികേടുവന്ന കനക പറയുന്നത് ഈ വാര്‍ത്തയുടെ ഉറവിടം തനിയ്ക്ക് വളരെ കൃത്യമായി അറിയാമെന്നാണ്.

തന്റെ പിതാവ് ദേവദാസാണ് താന്‍ മരിച്ചുവെന്ന് പ്രചരിപ്പിച്ചതെന്നാണ് കനക ആരോപിക്കുന്നത്. മലയാളത്തിലെ ഓണ്‍ലൈന്‍ പോര്‍ട്ടലായ വൈഗ ന്യൂസ് നടത്തിയ ടെലിഫോണ്‍ ഇന്റര്‍വ്യൂവിലാണ് കനക പിതാവ് ദേവദാസിനെതിരെ തിരിഞ്ഞിരിക്കുന്നത്.

തന്നോടും മരിച്ചുപോയ അമ്മയോടും അച്ഛന് വൈരാഗ്യമാണെന്നും തന്റെ കയ്യിലുള്ള സ്വത്ത് തട്ടിയെടുക്കുകയാണ് ഇപ്പോള്‍ അച്ഛന്റെ ലക്ഷ്യമെന്നുമാണ് കനക അഭിമുഖത്തില്‍ പറയുന്നത്. തമിഴ്മാധ്യമങ്ങളിലാണ് താന്‍ മരിച്ചുവെന്ന് ആദ്യം അച്ഛന്‍ വാര്‍ത്ത കൊടുത്തതെന്നും അത് പിന്നീട് മലയാള മാധ്യമങ്ങള്‍ക്ക് ലഭിച്ചതായിരിക്കുമെന്നുമാണ് കനക പറയുന്നത്.

തന്നോട് സ്‌നേഹമാണെന്ന് അച്ഛന്‍ പറയുന്നുണ്ടെങ്കിലും തന്നെയല്ല തന്റെ പണത്തെയാണ് പിതാവ് സ്‌നേഹിക്കുന്നതെന്നാണ് കനക പറയുന്നത്. മരണവാര്‍ത്തയറിഞ്ഞ് തന്നെ കാണാനെത്തിയ പിതാവിന് മുന്നില്‍ താന്‍ വീടിന്റെ വാതിലടച്ചുവെന്നും ഇനിയൊരിക്കലും ആ മനുഷ്യന് മുന്നില്‍ താന്‍ വാതിലുകള്‍ തുറക്കില്ലെന്നും കനക വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതൊരു അടഞ്ഞ അധ്യായമാണെന്നും അതിനെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നുമാണ് കനക മറുപടി നല്‍കിയത്. ഇതിന് മുമ്പ് വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം തന്റെ ഭര്‍ത്താവിനെ ആരോ തട്ടിക്കൊണ്ടുപോയെന്നും അതിന് പിന്നില്‍ പിതാവാണെന്നും കനക ആരോപിച്ചിരുന്നു. അന്ന് ദേവദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.

English summary
Actress Kanaka alleged in an interview that her fahter is behind her death news

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam