»   » ചിത്രീകരണത്തിനിടെ വധഭീഷണി നേരിടേണ്ടി വന്ന നടി താനല്ല! പരാതിയുമായി മഞ്ജു വാര്യര്‍!!

ചിത്രീകരണത്തിനിടെ വധഭീഷണി നേരിടേണ്ടി വന്ന നടി താനല്ല! പരാതിയുമായി മഞ്ജു വാര്യര്‍!!

Posted By:
Subscribe to Filmibeat Malayalam

പ്രമുഖ നടി കൊച്ചിയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടിമാര്‍ക്ക് നേരെയുണ്ടാവുന്ന അക്രമങ്ങളുടെ നീണ്ട പട്ടികയായിരുന്നു. അതിനിടയിലാണ് തിരുവനന്തപുരത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്.

'നൈസ് ആയി ഒഴിവാക്കുക' മാത്രമല്ല, സംവിധായകനോട് തര്‍ക്കുത്തരം പറയാനും മിടുക്കിയാണ് ഈ നടി!!

സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ നടി മഞ്ജു വാര്യരെ തടഞ്ഞു നിര്‍ത്തി വധഭീഷണി പെടുത്തി എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞ് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ചെങ്കല്‍ ചൂളയില്‍ ചിത്രീകരണത്തിനിടെ നടി ആക്രമിക്കപ്പെട്ടു

തിരുവനന്തപുരത്തെ ചെങ്കല്‍ ചൂളയില്‍ നടന്നിരുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പ്രമുഖനടിയെ തടഞ്ഞുവെച്ച് വധഭീഷണി മുഴക്കി എന്നാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്.

ആ നടി മഞ്ജു വാര്യര്‍ ആയിരുന്നോ ?

ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് ചെങ്കല്‍ ചൂളയില്‍ നടന്നിരുന്നത്. ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി മ്ഞ്ജു വാര്യരും അഭിനയിക്കുന്നുണ്ട്. ഇതോടെ മഞ്ജു വാര്യര്‍ക്ക് നേരെയാണ് വധഭീഷണി ഉണ്ടായതെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങുകയായിരുന്നു.

പരാതിയുമായി മഞ്ജു വാര്യര്‍

തന്റെ പേരില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്കെതിരെ മഞ്ജു പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇന്നലെ കന്റോണ്‍മെന്റ് എസ് ഐ ഷാഫിക്ക് നടി നേരിട്ടാണ് പരാതി സമര്‍പ്പിച്ചത്.

വാര്‍ത്ത വ്യാജമാണ്

തന്റെ പേരില്‍ ഓണ്‍ലൈനിലുടെ പ്രചരിച്ചിരുന്ന വാര്‍ത്ത വ്യാജമാണെന്നും തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കുകയായിരുന്നു. വാര്‍ത്തക്ക് പിന്നില്‍ ചിലപ്പോള്‍ മറ്റ് പല ഉദ്ദേശ്യങ്ങളുമുണ്ടാവുമെന്നും അത് അന്വേഷിച്ച് കണ്ടെത്തണമെന്നും മഞ്ജു പരാതിയില്‍ പറയുന്നു.

പ്രമുഖ നടന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് പിന്നില്‍

മറ്റൊരു നടന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് നടിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

English summary
Death threat to actress during cinema shooting at Thiruvananthapuram- Manju Warrier complaints to police

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam