»   » പ്രശസ്ത സംവിധായിക ദീപ മേത്ത അഞ്ജലിയെ കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് ആ നടനെ കുറിച്ചാണ്

പ്രശസ്ത സംവിധായിക ദീപ മേത്ത അഞ്ജലിയെ കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് ആ നടനെ കുറിച്ചാണ്

Posted By: Rohini
Subscribe to Filmibeat Malayalam

കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഹാപ്പി ജേര്‍ണി എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അഞ്ജലി മേനോന്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് സംവിധാനം ചെയ്ത മഞ്ചാടിക്കുരുവും ബാംഗ്ലൂര്‍ ഡെയ്‌സും മികച്ച വിജയം നേടി. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും അഞ്ജലിയ്ക്ക് പ്രശംസകള്‍ നേടിക്കൊടുത്തു.

'ഒരു വേദിയിലും നവ്യ നായര്‍ അത് പറഞ്ഞില്ല', ജഗതി ശ്രീകുമാര്‍ കെ മധുവിനോട് പറഞ്ഞത്

എന്നാല്‍ അഞ്ജലി മേനോനെ ആദ്യമായി കണ്ട പ്രശസ്ത സംവിധായിക ദീപ മേത്ത ആദ്യം ചോദച്ചത് അഞ്ജലിയുടെ സിനിമകളെ കുറിച്ചായിരുന്നില്ല, അവരുടെ സിനിമയില്‍ അഭിനയിച്ച ഒരു നടനെ കുറിച്ചാണ്.

ഹാപ്പി ജേര്‍ണി എന്ന ചിത്രം

പത്ത് സിനിമകളുള്ള അന്തോളജിയില്‍ ഹാപ്പി ജേര്‍ണി എന്ന ചിത്രമാണ് അഞ്ജലി സംവിധാനം ചെയ്തത്. മലയാളത്തിലെ അതുല്യ നടന്‍ ജഗതി ശ്രീകുമാറും നിത്യ മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അഞ്ജലി മേത്തയെ കണ്ടപ്പോള്‍

രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് നിരൂപക പ്രശംസയും ലഭിച്ചു. ഒരിക്കല്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ അഞ്ജലി മേനോനെ കണ്ട പ്രശസ്ത സംവിധായിക ദീപ മേത്ത ആദ്യം ചോദിച്ചത് ഹാപ്പി ജേര്‍ണിയില്‍ അഭിനയിച്ച നടന്‍ ജഗതിയെ കുറിച്ചാണ്.

ദീപ ചോദിച്ചത്

'എന്തൊരു നടനാണ് അദ്ദേഹം, അദ്ദേഹത്തിന്റെ മറ്റ് സിനിമകള്‍ ഏതൊക്കെയാണ്, അതൊക്കെ കാണാന്‍ അതിയായ ആഗ്രഹം തോന്നുന്നു' എന്ന് മേത്ത പറഞ്ഞപ്പോള്‍ അഞ്ജലി പറഞ്ഞു, 'അദ്ദേഹത്തിന്റെ ചിത്രങ്ങളെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല, അത് വലിയൊരു ലിസ്റ്റാണ്' എന്ന്

ജഗതി ശ്രീകുമാര്‍ മലയാളത്തിന്

മലയാളത്തിന്റെ അമ്പിളിയാണ് ജഗതി ശ്രീകുമാര്‍. 2012 ല്‍ നടന്ന ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ് ജഗതി. അദ്ദേഹത്തിന്റെ ഒഴിവ് നികത്താന്‍ ഇതുവരെ ഒരു നടനും സാധിച്ചിട്ടില്ല. വൈകാതെ ജഗതി സിനിമയിലേക്ക് മടങ്ങിയെത്തും എന്ന് പ്രതീക്ഷിക്കാം

English summary
Deepa Mehta Awed By Jagathy's Performance In Kerala Cafe

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam