»   » ലീലയിലെ നായിക പാര്‍വ്വതി നമ്പ്യാര്‍ ജയറാമിനൊപ്പം !!

ലീലയിലെ നായിക പാര്‍വ്വതി നമ്പ്യാര്‍ ജയറാമിനൊപ്പം !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയിലെ നായിക പാര്‍വ്വതി നമ്പ്യാര്‍ ദീപന്‍ സംവിധാനം ചെയ്യുന്ന സത്യയില്‍ ജയറാമിന്റെ നായികയാവും. ജയറാം ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തിലെ മറ്റൊരു നായിക റോമയാണ്. ഇപ്പോള്‍ പോണ്ടിച്ചേരിയില്‍ ചിത്രീകരണം പൂര്‍ത്തിയാവുന്ന സത്യയുടെ ചില ഭാഗങ്ങള്‍ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു.

എം കെ സാജന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ജോലി തേടി പോണ്ടിച്ചേരിയില്‍ എത്തുന്ന മലയാളി ചെറുപ്പക്കാരനായാണ് ജയറാം ചിത്രത്തില്‍. ഗോപിസുന്ദര്‍ ആണ് സംഗീത സംവിധാനം. കരമന സുധീര്‍ ,വിജയരാഘവന്‍, കോട്ടയം നസീര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മങ്ക മഹേഷ്, വിനോദ്കുമാര്‍ ,മനു, ശോഭ മോഹന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read more:അവസാനം മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രത്തിനു പേരിട്ടു !!

parvathy-12

ഷെഹ്നാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് സഹീദാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പാര്‍വ്വതിയുടെ മൂന്നാമത്തെ ചിത്രമാണിത്. ലാല്‍ ജോസിന്റെ ഏഴു സുന്ദര രാത്രികളിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് പാര്‍വ്വതി.

English summary
deepans upcoming movie satyam ,parvathy nambiar will play a major roll

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam