»   » ബോക്‌സ് ഓഫീസിന്റെ ദീപാവലി

ബോക്‌സ് ഓഫീസിന്റെ ദീപാവലി

Posted By:
Subscribe to Filmibeat Malayalam

തുപ്പാക്കി പൊട്ടിച്ച് ദീപാവലി ആഘോഷിക്കുകയാണ് മോളിവുഡ് ബോക്‌സ് ഓഫീസ്. തുപ്പാക്കി തീതുപ്പിയപ്പോള്‍ കത്തിപ്പോകാതിരുന്നത് മലയാള സിനിമ ദിലീപിന്റെ മൈ ബോസ് മാത്രം. അതേ ഒരിയ്ക്കല്‍ കൂടി ബോക്‌സ് ഓഫീസിന്റെ ബോസ് താന്‍ തന്നെയാണെന്ന് തെളിയിക്കുകയാണ് ദിലീപ്.

ഹോളിവുഡ് ചിത്രമായ ദ പ്രപ്പോസലിനെ അതേപടി പകര്‍ത്തിയതാണെങ്കിലും ദിലീപിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കുതിയ്ക്കുകയാണ് ചിത്രം. തിയറ്റര്‍ സമരത്തിനറുതി വരുത്തിയെത്തിയ ചിത്രം വമ്പന്‍ ഇനീഷ്യല്‍ കളക്ഷനാണ് നേടിയിരിക്കുന്നത്. വിജയ് യുടെ തുപ്പാക്കിയാണ് ഈയാഴ്ച ബോക്‌സ് ഓഫീസില്‍ തരംഗമുണ്ടാക്കിയിരിക്കുന്നത്. സൂപ്പര്‍താര ചിത്രങ്ങളെ കടത്തിവെട്ടുന്ന ഇനീഷ്യല്‍ കളക്ഷനാണ് ആദ്യരണ്ടു ദിവസം കൊണ്ട് നേടിയത്.

സിനിമ സമരം മൂലം ഒരു കോടിയോളം നഷ്ടം പൃഥ്വിരാജിന്റെ അയാളും ഞാനും തമ്മിലാണ് ബോക്‌സ് ഓഫീസില്‍ മൂന്നാമതുള്ളത്. ഏറെക്കാലത്തിന് ശേഷം പൃഥ്വിയ്ക്ക് ലഭിച്ച നല്ല സിനിമയെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിയ്ക്കുന്നത്. ജെയിംസ് ബോണ്ടിന്റെ പുതിയ അവതാരചിത്രം സ്‌കൈ ഫാളിന് ഹൈക്ലാസ് പ്രേക്ഷകരെയാണ് കൂടുതല്‍ ആകര്‍ഷിയ്ക്കുന്നത്.

അതേസമയം ബോളിവുഡ് ചിത്രങ്ങളായ ജബ് തക് ഹെ ജാന്‍, സണ്‍ ഓഫ് സര്‍ദാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തണുത്ത പ്രതികരണമാണ് ലഭിയ്ക്കുന്നത്. ഷാരൂഖ് ചിത്രമായ ജബ് തക് ഹെ ജാന്‍ പ്രേക്ഷകര്‍ കൈയൊഴിഞ്ഞുവെന്ന് തന്നെയാണ് ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍.
സമരത്തിന് ശേഷം തിയറ്ററുകളിലെത്തിയ 916നും പ്രേക്ഷകശ്രദ്ധ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മമ്മൂട്ടിയുടെ ജവാന്‍ ഓഫ് വെള്ളിമല പരാജയങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു കഴിഞ്ഞു.

ബോക്‌സ് ഓഫീസിന്റെ ദീപാവലി

ദിലീപിന്റെ ഓള്‍റൗണ്ട് പ്രകടനം തന്നെയാണ് മൈ ബോസിന്റെ കരുത്ത്. മംമ്തയുടെ ബോസ് വേഷവും ജനത്തെ രസിപ്പിയ്ക്കുന്നു. തല പുകയ്ക്കാതെ രണ്ടര മണിക്കൂര്‍ ചിരിയ്ക്കാനുള്ള വകുപ്പ് ബോസ് തരുന്നതാണ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിയ്ക്കുന്നത്.

ബോക്‌സ് ഓഫീസിന്റെ ദീപാവലി

തുപ്പാക്കിയെന്നാല്‍ വിജയ്, വിജയ് എന്നാല്‍ തുപ്പാക്കി.... മുരുഗദോസ് ചി്ത്രത്തിന്റെ വിജയമന്ത്രം ഇതുതന്നെ. ദീപാവലിക്കാലം അടിച്ചുപൊളിയ്ക്കാന്‍ പറ്റിയൊരു മസാലപ്പടം. തുപ്പാക്കി വിജയ് ആരാധകരുടെ പ്രതീക്ഷകള്‍ കാത്തിരിയ്ക്കുന്നു.

ബോക്‌സ് ഓഫീസിന്റെ ദീപാവലി

ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് മണ്ണിലെത്തിയപ്പോള്‍ ജനം ഇരുകയ്യും നീട്ടി സ്വീകരിയ്ക്കുകയാണ്. ഇടയ്ക്കുവന്ന തിയറ്റര്‍ സമരത്തിലൂടെ നിര്‍മാതാവിന് നഷ്ടം വരുത്തിയത് ഒരു കോടിയോളം രൂപയാണ്.

ബോക്‌സ് ഓഫീസിന്റെ ദീപാവലി

ഏറ്റവും മികച്ച ബോണ്ട് സിനിമകളിലൊന്നെന്ന ഖ്യാതി സ്‌കൈഫാള്‍ നേടിക്കഴിഞ്ഞു. കുറഞ്ഞത് നാല് ഓസ്‌കാര്‍ നോമിനേഷന്‍ 'സ്‌കൈ ഫാള്‍' നേടിയേക്കും. സാധാരണക്കാരായ ബോണ്ട് ആരാധകരെ ത്രസിപ്പിയ്ക്കുന്ന ആക്ഷന്‍ രംഗങ്ങളും കിടപ്പറരംഗങ്ങളും സ്‌കൈഫാളില്‍ ഇല്ലാത്തത് പലരെയും നിരാശരാക്കുന്നുണ്ട്.

ബോക്‌സ് ഓഫീസിന്റെ ദീപാവലി

ഹിറ്റ് ലിസ്റ്റിലെത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് സ്റ്റെഡി കളക്ഷനോടെ തിയറ്ററുകളില്‍ തുടരുകയാണ്. യുവപ്രേക്ഷകര്‍ സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിയ്ക്കുമ്പോള്‍ കുടുംബപ്രേക്ഷകര്‍ സിനിമയില്‍ നിന്നും അകലം പാലിക്കുകയാണ്

ബോക്‌സ് ഓഫീസിന്റെ ദീപാവലി

അശ്വിന്‍ ധീര്‍ സംവിധാനം ചെയ്ത് അജയ് ദേവ് ഗണ്‍ നായകനായ 'സണ്‍ ഓഫ് സര്‍ദാര്‍' തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ മര്യാദ രമണയുടെ റീമേക്കാണ്. പ്രേക്ഷകരെ രസിപ്പിക്കുന്ന തിരക്കഥയും ജബ് തക് ഹെ ജാനിന്റെ പരാജയവും ഈ സിനിമയ്ക്ക് തുണയാകും.

ബോക്‌സ് ഓഫീസിന്റെ ദീപാവലി

ഷാരൂഖ് ഖാന്‍ നായകനായി യശഃശരീരനായ യാഷ് ചോപ്ര അവസാനമായി സംവിധാനം ചെയ്ത ജബ് തക് ഹെ ജാന്‍ നിരാശപ്പെടുത്തുകയാണ്. മകന്‍ ആദിത്യചോപ്രപല ഹിറ്റ്ചിത്രങ്ങളും നല്‍കിയെങ്കിലും അവസാനമായി അച്ഛന് വേണ്ടി എഴുതിയ തിരക്കഥ നനഞ്ഞ പടക്കം പോലെയായി.
യാഷ് ചോപ്രയ്ക്കും അദ്ദേഹത്തിന്റെ അവസാന സിനിമയ്ക്കും ആദരാഞ്ജലികള്‍.

ബോക്‌സ് ഓഫീസിന്റെ ദീപാവലി

മാണിക്യക്കല്ലിനുശേഷം എം മോഹനന്‍ സംവിധാനം ചെയ്ത '916' മകളെ സംശയിക്കുന്ന ഒരഛന്റെയും അഛനുപേക്ഷിച്ച അമ്മയെ സ്‌നേഹിക്കുന്ന മകളുടെയും കഥയാണ്. പഴയ വാര്‍പ്പുമാതൃകയാണെങ്കിലും ചിത്രം തരക്കേടില്ലാത്ത കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷ.

ബോക്‌സ് ഓഫീസിന്റെ ദീപാവലി

ഒരു മമ്മൂട്ടി ചിത്രം കൂടി ബോക്‌സ് ഓഫീസില്‍ തകര്‍ന്നിരിയ്ക്കുന്നു. ഇനിയും കരുതലോടെ നീങ്ങിയില്ലെങ്കില്‍ മമ്മൂട്ടിയുടെ പതനം അകലെയാവില്ലെന്ന് ഉറപ്പിയ്ക്കാം.

English summary
After the theatres re-opened, Dileeps My Boss and M Mohanans 916 opened on Saturday. The Dileep film carries good reports and has taken an opening and is at the number one position.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam